തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ കോർപറേറ്റ് നയങ്ങൾക്കെതിരെ തൊഴിലാളി-കർഷക-കർഷകത്തൊഴിലാളി സംയുക്തവേദിയുടെ നേതൃത്വത്തിലുള്ള രാജ്ഭവൻ ധർണ ഞായറാഴ്ച ആരംഭിക്കുമെന്ന് കൺവീനർ എം. വിജയകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബി.ജെ.പി സർക്കാറിന്റെ കർഷക, തൊഴിലാളി, ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്താകെ ഏറ്റെടുക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ധർണ. ഞായർ രാവിലെ 10ന് കർഷകത്തൊഴിലാളി യൂനിയൻ അഖിലേന്ത്യ പ്രസിഡന്റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ ചൊവ്വാഴ്ച്ച മുഴുവൻ ജില്ലകളിലും കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തും. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എ.ഐ.ടി.യു.സി, ടി.യു.സി.ഐ, സേവ, ഐ.എൻ.എൽ.സി, എസ്.ടി.യു, ജെ.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി (എം), കെ.ടി.യു.സി (ജെ), എൻ.ടി.യു.ഐ, എ.ഐ.സി.ടി.യു, ജെ.എൽ.യു, ടി.യു.സി.സി, എൻ.എൽ.ഒ തുടങ്ങിയ ട്രേഡ് യൂനിയനുകളും കർഷകത്തൊഴിലാളി സംഘടനകളും സംയുക്തമായാണ് ധർണ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.