രാജസ്ഥാന്‍: സ്ത്രീധനത്തുക നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ബന്ധുക്കളെ ഉപയോഗിച്ച് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൾ ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയ ശേഷം യൂട്യൂബില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്തു. ഭാര്യയുടെ അശ്ലീല വീഡിയോ കൊണ്ട് പണം സമ്പാദിക്കാമെന്ന് ലക്ഷ്യത്തോടെയാണ് ഭര്‍ത്താവ് വീഡിയോ പങ്കുവച്ചത്. രാജസ്ഥാനിലെ ഭാരത്പൂരിലാണ് സംഭവം.
1.5 ലക്ഷം രൂപ സ്ത്രീധനത്തുക ഭാര്യവീട്ടുകാർ നൽകിയില്ലെന്നും ഇതു മുതലാക്കാൻ വേണ്ടിയാണ് ഭാര്യയുടെ അശ്ലീല വിഡിയോ യൂട്യൂബിൽ പങ്കുവെച്ചതെന്നുമാണ് ഭാര്യയോട് യുവാവ് വിശദീകരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനും രണ്ടു ബന്ധുക്കള്‍ക്കുമെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
''സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ അമ്മ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ബന്ധുക്കളെ ഉപയോഗിച്ച് എന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും യു ട്യൂബില്‍ പങ്കുവയ്ക്കുകയും ചെയ്തു. പ്രതികളിലൊരാൾ അഞ്ച് ദിവസം മുമ്പ് എന്നെ കമാനിൽ കൊണ്ടുവന്ന് ബലാത്സംഗം ചെയ്തു. ഇതിനെത്തുടര്‍ന്ന് ഞാന്‍ ഉച്ചത്തില്‍ നിലവിളിക്കുകയും എന്‍റെ വീട്ടിലേക്ക് ഓടിരക്ഷപ്പെടുകയുമായിരുന്നു'' യുവതി പറയുന്നു.
2019ലായിരുന്നു യുവതിയുടെ വിവാഹം. അന്നുമുതൽ സ്ത്രീധനത്തിന്‍റെ പേരിൽ പീഡിപ്പിച്ചുകൊണ്ടിരുന്നു. സഹികെട്ട യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയെങ്കിലും അനുനയിപ്പിച്ച് ഭര്‍ത്താവ് സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു.
പിന്നീടാണ് രണ്ടു ബന്ധുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ചത്. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു എന്ന് കമാൻ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.