കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിൽ 36 ലക്ഷവുമായി രാജസ്​ഥാൻ സ്വദേശി പിടിയിൽ

കോഴിക്കോട്​: രേഖകളില്ലാതെ കൊണ്ടുവന്ന 36 ലക്ഷം രൂപയുമായി രാജസ്​ഥാൻ സ്വദേശി റെയിൽവേ സ്​റ്റേഷനിൽ പിടിയിൽ. ബബൂത്ത്​ സിങ്ങിനെ​ (54) ആണ്​ ആർ.പി.എഫ്​ അറസ്​റ്റ്​ ​െചയ്​തത്​. മംഗളൂരൂ - ചെന്നൈ മെയിലിൽ ​തിങ്കാഴ്​ച ​ൈവകീട്ട്​ അഞ്ചോടെയാണ്​ ഇയാൾ കോഴിക്കോടെത്തിയത്​.

നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി കേരളത്തിലേക്ക്​ ഇതര സംസ്​ഥാനങ്ങളിൽനിന്ന്​ കള്ളപ്പണം എത്തിക്കാനുള്ള സാധ്യത മുൻനിർത്തി പാലക്കാട്​ ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ ജെതിൻ ബി. രാജി​ന്‍റെ നി​ർദേശപ്രകാരം രൂപവത്​കരിച്ച സ്​ക്വാഡി​ന്‍റെ പരിശോധനയിലാണ്​ പണം പിടികൂടിയത്​. സംശയം തോന്നിയ ഉദ്യോഗസ്​ഥർ ഇയാളു​െട ബാഗ്​ പരിശോധിക്കുകയായിരുന്നു.

രണ്ടായിരത്തി​ന്‍റെയും അഞ്ഞൂറി​ന്‍റെയും കെട്ടുകളായിട്ടായിരുന്നു പണം. ചോദ്യം ചെയ്യലിൽ തുക ആർക്കാണ്​ എത്തിച്ച​െതന്ന്​ പറയാൻ കൂട്ടാക്കാത്ത ഇയാൾക്ക്​ ഇതുസംബന്ധിച്ച രേഖകൾ കാണിക്കാനും കഴിഞ്ഞില്ല. തുടർന്ന്​ കസ്​റ്റഡിയിലെടുക്കുകയും ആദായനികുതി വകുപ്പിന്​ കൈമാറികയുമായിരുന്നു.

ക്രൈം ഇൻറലിജൻസ്​ അസി. സബ്​ ഇൻസ്​പെക്​ടർ കെ. സജുവി​ന്‍റെ നേതൃത്വത്തിൽ ഒ.കെ. അജീഷ്​, ഷെറി, പി.പി. അബ്​ദുൽ സത്താൻ, രാമനാഥൻ എന്നീ ഉദ്യോഗസ്​ഥരാണ്​ പരിശോധന നടത്തിയത്​.

Tags:    
News Summary - Rajasthan native arrested with Rs 36 lakh at Kozhikode railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.