തിരുവനന്തപുരം: നോട്ട് പിൻവലിക്കലിനെതിരെയും സഹകരണമേഖലയോടുള്ള കേന്ദ്രസർക്കാർ നിലപാടിലും പ്രതിഷേധിച്ച് രാജ്ഭവൻ ഉപരോധിച്ച യു.ഡി.എഫ് എം.എൽ.എമാരെ അറസ്റ്റ് ചെയ്ത് നീക്കി.
ആദ്യ ഘട്ടത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡൻറ് വി. ഡി സതീശൻ, തിരുവഞ്ചൂർ രാധകൃഷ്ണൻ, എം.കെ മൂനീർ, അനൂപ് ജേക്കബ് എന്നിവരെയാണ് അറസ്റ്റ്ചെയ്ത് നീക്കിയത്.
രാവിലെ 11ന് മ്യൂസിയം പരിസരത്ത് നിന്ന് നിന്നാരംഭിച്ച് രാജ്ഭവന് മുന്നിലെത്തിയ മാർച്ചിനെ അഭിസംബോധന ചെയ്ത ശേഷമാണ് യു.ഡി.എഫ് നേതാക്കൾ അറസ്റ്റ്വരിച്ചത്. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനായി വന്ന പൊലീസ് വാഹനം നേതാക്കൾ തടഞ്ഞത് ചെറിയ തോതിൽ സംഘർഷാവസ്ഥയുണ്ടാകാൻ കാരണമായി.
പ്രതിഷേധം ശക്തമാക്കുന്നതിൻറെ ഭാഗമായി ഡി.സി.സിയുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ ശക്തമായ സമരം നടത്താനും യുഡിഎഫ്തുരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.