തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെ ഭാര്യയും തന്റെ ഭാര്യയും തമ്മിൽ ബിസിനസ് ഡീൽ ഉണ്ടെങ്കിൽ അത് ബി.ജെ.പി - സി.പി.എം രഹസ്യ ധാരണയാണോയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റിന്റെ ജീവനക്കാരും ഇ.പി. ജയരാജന്റെ കുടുംബവും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ബി.ജെ.പി തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.
നിരാമയ ജീവനക്കാർക്കൊപ്പം ഇ.പിയുടെ ഭാര്യയും മകനും നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇ.പി. ജയരാജനുമായി ബിസിനസ് ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം തെറ്റാണെന്നും വോട്ട് ലക്ഷ്യംവെച്ചുള്ള നുണക്കഥകൾ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.