രാജീവ് ചന്ദ്രശേഖർ തെറ്റായ സത്യവാങ്മൂലം നൽകുന്നത് രണ്ടാം തവണയെന്ന് സുപ്രീംകോടതി അഭിഭാഷക

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നൽകിയ സത്യവാങ്മൂലം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക. രാജീവ് ചന്ദ്രശേഖർ തെറ്റായ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നൽകുന്നത് രണ്ടാം തവണയെന്ന് പരാതിക്കാരിയായ അഭിഭാഷക ആവണി ബൻസാൽ വ്യക്തമാക്കി.

രാജ്യസഭ തെരഞ്ഞെടുപ്പിന് സമർപ്പിച്ചതും ഇതേ വിവരങ്ങളാണ്. തെരഞ്ഞെടുപ്പ് കമീഷൻ പരാതിക്ക് മേൽ അടയിരിക്കുകയാണ്. നികുതി വകുപ്പിൽ നിന്ന് മറുപടി ലഭിക്കുന്നില്ല. മൂന്ന് പരാതികൾ വരണാധികാരിക്ക് നൽകിയിട്ടും യാതൊരു നപടിയും ഉണ്ടായില്ലെന്ന് ആവണി ബൻസാൽ ചൂണ്ടിക്കാട്ടി.

പരാതിയിൽ അധികൃതരുടെ തുടർനടപടികളെ കുറിച്ച് അന്വേഷിച്ചിരുന്നു. 2019ലും ഈ പ്രശ്‌നം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എന്നാൽ, 2024ലും ഈ പ്രശ്‌നത്തിന് ഒരു മാറ്റവുമില്ല. 2019ൽ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. 2022ൽ അത് സെന്റർ ബോർഡ് ഓഫ് ഡിറക്റ്റ് ടാക്‌സിന് (സി.ബി.ഡി.ടി) കൈമാറി.

കോൺഗ്രസും ഒരു പരാതി നൽകിയിട്ടുണ്ട്. അതും സി.ബി.ഡി.ടിയിലേക്ക് കൈമാറുക മാത്രമാണ് ചെയ്തത്. തുടർ നടപടികളൊന്നും സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പ് കമീഷന് കൈമാറുക എന്നല്ലാതെ മറ്റൊന്നുമില്ല. നടപടി സ്വീകരിക്കാൻ വൈകുന്നത് എന്താണെന്ന് മനസിലാവുന്നില്ലെന്നും ആവണി ബൻസാൽ വ്യക്തമാക്കി.

Tags:    
News Summary - Rajeev Chandrasekhar has given false affidavit for the second time says Supreme Court lawyer avani bansal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.