തിരുവനന്തപുരം: നിയമസഭാംഗമല്ലാത്ത തനിെക്കതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉന്നയിച്ച പരാമർശങ്ങൾ അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കിൽ സഭക്ക് പുറത്ത് ഉന്നയിച്ച് ചർച്ചക്ക് തയാറാകണമെന്ന് ബി.ജെ.പി എം.പിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖർ. കിഫ്ബിക്കെതിരെ മന്ത്രി ജി. സുധാകരൻ നടത്തിയ പ്രസംഗം സംപ്രേഷണം ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെതിരെയും ഉടമ രാജീവ് ചന്ദ്രശേഖറിനെതിരെയും മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശത്തെതുടർന്നാണ് വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖർ രംഗത്തുവന്നത്.
ജി. സുധാകരൻ നടത്തിയ പ്രസംഗത്തിെൻറ സീഡിയുമായി ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയിലെത്തിയത്. അതിനെതിരെയാണ് മുഖ്യമന്ത്രി സഭയിൽ വിമർശനം ഉന്നയിച്ചത്. രാജീവ് ചന്ദ്രശേഖറിെൻറ നിയന്ത്രണത്തിലാണല്ലോ ഏഷ്യാനെറ്റ് എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.
തെന്ന മുഖ്യമന്ത്രി എന്ന നിലയിൽ മാത്രമല്ല വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന നിലപാടാണ് രാജീവ് ചന്ദ്രശേഖർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമധർമം മറന്നാണ് ഏഷ്യാനെറ്റ് ന്യൂസ് നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതൊക്കെ ഖണ്ഡിച്ചാണ് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി നടത്തുന്ന ഭീഷണികൾ ഭരണപരാജയം മൂടിവെക്കാനാണ്. ഇൗ സർക്കാർ തോൽപിച്ചത് ജനങ്ങളെയാണെന്നും 2016-17 കേരളത്തിെൻറ ഏറ്റവും മോശം രാഷ്ട്രീയ -സാമ്പത്തിക വർഷമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റകൃത്യങ്ങളും മൂന്നാർ കൈയേറ്റവും ഭീഷണികളും എൽ.ഡി.എഫ് സർക്കാറിെൻറ മുഖമുദ്രയാണ്.
കേരളത്തിൽ ഇപ്പോൾ തൊഴിലില്ല, നിക്ഷേപമില്ല, ഭക്ഷണമില്ല. മുഖ്യമന്ത്രി തനിക്കെതിരെ തിരിയുന്നതിന് പിന്നിൽ മൂന്നാർ വിഷയത്തിലടക്കം അടുത്തിടെ താൻ നടത്തിയ ശക്തമായ ഇടപെടലുകളാണെന്നും പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.