പീരുമേട്: മരിച്ച റിമാൻഡ് പ്രതി രാജ്കുമാറിനു ജയിലിൽ മർദനമേറ്റെന്ന പരാതിയിൽ വകു പ്പുതല അന്വേഷണം വിലയിരുത്താനെത്തിയ ജയിൽ ഡി.ജി.പി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു . ജൂൺ 17ന് രാജ്കുമാറിനെ ജയിലിൽ പ്രവേശിപ്പിച്ച ജൂൺ 17 മുതൽ മരിച്ച 21വരെയുള്ള ദിവസങ്ങളില െ ദൃശ്യങ്ങളാണ് പരിശോധിച്ചത്. ജയിൽ സൂപ്രണ്ടിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. വകുപ്പുതല അന്വേഷണം നടത്തുന്ന ഡി.ജി.പി സാം തങ്കയ്യനും ഒപ്പമുണ്ടായിരുന്നു.
റിമാൻഡിലിരിക്കെ സബ് ജയിലിൽ മരിച്ച വായ്പ തട്ടിപ്പ് കേസ് പ്രതി രാജ്കുമാറിനു ജയിലിൽ മർദനമേെറ്റന്ന് കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
ജയിൽ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ നടത്തുന്ന വകുപ്പുതല അന്വേഷണം വിലയിരുത്താൻ ജയിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിലിലെ മരണം ഗൗരവത്തോടെയാണ് സർക്കാറും ജയിൽ വകുപ്പും കാണുന്നത്. റിമാൻഡ് പ്രതിക്ക് ജയിലിൽ മർദനമേറ്റോ ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചോ എന്നീ കാര്യങ്ങളാണ് ഡി.ഐ.ജി അന്വേഷിക്കുന്നത്. ജയിലിൽ എത്തിച്ചശേഷം മുറിവുകൾ, ചതവുകൾ എന്നിവ ഉണ്ടായതായി കണ്ടെത്തിയാൽ ഗതിമാറും.
ജയിലിൽ എത്തിച്ച ശേഷം രാജ്കുമാറിനു ജൂൺ 18ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അടുത്ത രണ്ടുദിവസം തുടർച്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകിയതായാണ് മനസ്സിലാക്കുന്നത്.
തുടർച്ചയായി മരുന്ന് കഴിച്ചശേഷം മൂത്രപരിശോധന നടത്തണമെന്നും 27ന് വിണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് എത്തണമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.