നാവാണ് ആയുധം. സാഹസികനുമാണ്. ചാവേറാകാൻ മടിയുമില്ല, അത് തലശ്ശേരിയിലായാലും കുണ്ട റയിലായാലും കാസർകോട്ടായാലും. ഇത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതുമല്ല. പണ്ട്, കോൺഗ്രസ് പിളർന്ന കാലം...മരുന്നിന് ഒന്നു രണ്ടു പേരൊഴിച്ചാൽ കൊള്ളാവുന്നവരെല്ലാം ആൻറണിയോടൊപ്പം. എന്നാൽ, അന്ന് കെ. കരുണാകരനോടൊപ്പം അടിയുറച്ചു നിന്നയാളാണ് കൊ ല്ലം എസ്.എൻ കോളജിലെ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറായിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ.
കരുണാകരൻ എന്ന ഒൗഷധസേവയിൽ തുടർന്നുള്ള വളർച്ച ‘അതിശയൻ’ സിനിമയിലേതുപേലെ ഭീമാകാരനായിട്ടായിരുന്നു. യൂനിറ്റ് പ്രസിഡൻറിനെ പിന്നെ കണ്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിട്ട്. അതോടെ, കരുണാകരെൻറ വീട്ടുകാരനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ, ‘നിഴൽ പൊലീസ്’ മന്ത്രിയുമായി.
പത്തമ്പതുകൊല്ലത്തെ കോൺഗ്രസ് പാരമ്പര്യമുണ്ട്. എന്നാൽ, അദ്ദേഹത്തിെൻറ ഭാഷയിൽ, പാദേസവകർ, വീട്ടുപണിക്കാർ, പെട്ടിയെടുക്കുന്നവർ എന്നിവർക്ക് പദവികളും സ്ഥാനമാനങ്ങളും കിട്ടിയപ്പോൾ ഉണ്ണിത്താന് തഴയലും പീഡനവുമായിരുന്നു മിച്ചം. കരുണാകരൻ ഇഷ്ട നേതാവായിരുന്നുവെങ്കിലും മകൻ മുരളീധരനുമായുള്ള ബന്ധം കീരിയും പാമ്പും പോലെയായിരുന്നു. ഇതിെൻറ തുടർചലനങ്ങളായിരുന്നു ഉടുമുണ്ടുരിയലും ചീമുട്ടയേറും തല്ലും എല്ലാം. ഇതിനിടെ, കുപ്രസിദ്ധമായ മലപ്പുറം സംഭവവും.
തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ സീറ്റിനായി കാത്തിരിക്കും. കിട്ടുന്നത് മറ്റുള്ളവർക്കും. ഒടുവിൽ കിട്ടി, തലശ്ശേരി. എന്നാൽ, തോറ്റെങ്കിലും സൃഷ്ടിച്ചത് അദ്ഭുതം. പിന്നീടൊരു സീറ്റ് കിട്ടിയത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ. പക്ഷെ, സ്വന്തം ജില്ലയായ കൊല്ലത്ത് തോറ്റത് മുപ്പതിനായിരത്തിലേറെ വോട്ടിന്.
സിറ്റിങ് എം.പി ഒഴിഞ്ഞതിനു പുറമെ, സമീപകാല സംഭവങ്ങളും കൂടിയായപ്പോൾ കോൺഗ്രസ് ഏതാണ്ട് ഉറപ്പിച്ച സീറ്റാണിത്. അവിടെ വിജയസാധ്യത ഉണ്ടായിരുന്നയാളെ വെട്ടിയാണ് കയറിക്കൂടിയതും.
കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അവിടത്തെ വോട്ടറായിരുന്ന മകെൻറ ഫേസ്ബുക്കിൽ കണ്ട താമരയടക്കമുള്ള അദ്ഭുതങ്ങളാണോ ഇതിനു പിന്നിലെന്നാണ് ഇനി അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.