കാസര്‍കോട്: അനിശ്ചിതത്വത്തിനൊടുവിൽ കാസർകോട് നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചെങ്കി ലും തര്‍ക്കം തുടരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രചരണം നിര്‍ത്തിവെച്ചു.
ഡി.സി.സി പ്ര സിഡന്‍റിന്‍റെ ശൈലി മാറ്റാതെ മുന്നോട്ട് പോകാനാകില്ലെന്ന് അറിയിച്ച ഉണ്ണിത്താന്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ജില്ലയിൽ നിന്നുള്ളവർ മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിെൻറ ആവശ്യം.
സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഇതുവരെയും പരിഹാരമായില്ല. ഇന്ന് രാവിലെ ചേർന്ന ഡി.സി.സി നേതൃയോഗത്തിൽ നിന്നും രാജ് മോഹൻ ഉണ്ണിത്താൻ ഇറങ്ങിപ്പോയി. പിന്നീട് യു.ഡി.എഫ് നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഉണ്ണിത്താന്‍ യോഗത്തിലേക്ക് മടങ്ങി എത്തിയത്. ഇന്നലെ മണ്ഡലത്തിലെത്തിയ തനിക്ക് വേണ്ടത്ര സൗകര്യങ്ങൾ ലഭിച്ചില്ലെന്നും പ്രചാരണ പരിപാടികളിൽ വ്യക്തതയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിനെതിരെ ഒരു വിഭാഗം നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. ഡി.സി.സി പ്രസിഡൻറിനോടുള്ള അതൃപ്തി രാജ്മോഹന്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.