തിരുവനന്തപുരം: സ്വര്‍ണ-ഡോളര്‍ കടത്ത് കേസുകള്‍ അന്വേഷിക്കുന്ന ഇ.ഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഭരണഘടന വിരുദ്ധമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനം ഫെഡറല്‍ സംവിധാനത്തിനെതിരായ വെല്ലുവിളിയാണെന്നും തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ ആചാരസംരക്ഷണത്തിന് നിയമനിര്‍മാണം നടത്തും. ജനങ്ങള്‍ക്ക് വിശ്വാസ്യമുള്ള ഏക പാര്‍ട്ടി ബി.ജെ.പിയാണ്. ജാതിയും മതവുംെവച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കാറില്ല. എൽ.ഡി.എഫും യു.ഡി.എഫും വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്നു. രണ്ട് മുന്നണികളുടെയും പ്രീണനനയം കേരളത്തെ പിന്നോട്ട് നയിച്ചു. കേരളത്തിലൊരു രാഷ്ട്രീയ ബദല്‍ ആവശ്യമാണ്. അതിന് ബി.ജെ.പിക്കേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. മുന്നിലാണെന്ന് കാണിക്കാന്‍ പി.ആര്‍ വര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. ജനക്ഷേമ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. പൗരത്വഭേദഗതി നിയമം, മുത്തലാഖ് നിരോധനം എന്നിവ എൻ.ഡി.എ സര്‍ക്കാറിെൻറ നേട്ടമാണ്. ഏകീകൃത സിവില്‍ കോഡില്‍ എല്ലാ വിഭാഗത്തെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും. ബി.ജെ.പിയെ ന്യൂനപക്ഷങ്ങള്‍ ഭയക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരളത്തിൽ ഭരണത്തിലെത്താനുള്ള ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.