രാജ്യസഭ: കോണ്‍ഗ്രസില്‍ നിരവധി പേർ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​ജ​യം ഉ​റ​പ്പു​ള്ള ഏ​ക​സീ​റ്റി​നുവേണ്ടി കോ​ണ്‍ഗ്ര​സി​ല്‍ നി​ര​വ​ധി പേ​ർ. യു​വ​ത​ല​മു​റ​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് യു​വ​നേ​തൃ​ത്വ​വും പ​രി​ച​യ​സ​മ്പ​ന്ന​രാണ്​ വേണ്ട​തെ​ന്ന വാ​ദ​വു​മാ​യി മു​തി​ര്‍ന്ന നേ​താ​ക്ക​ളും സ​ജീ​വ​മാ​യി. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ള്‍ സ​ന്തു​ലി​ത​മാ​ക്കാനുള്ള ആ​ലോ​ച​ന​യും സ​ജീ​വ​മാ​ണ്. അ​തി​നി​ടെ സീ​റ്റി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് സി.​എം.​പി നേ​താ​വ് സി.​പി. ജോ​ണ്‍ കോ​ണ്‍ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ന്​ ക​ത്തു​ന​ല്‍കി.

കോ​ൺ​ഗ്ര​സ്​ നേ​തൃ​പ​ദ​വി​ക​ളി​ൽ ക്രൈ​സ്ത​വ പ്രാ​തി​നി​ധ്യം ഇ​ല്ലെ​ന്ന പ​രാ​തി കു​റ​ച്ചു​നാ​ളു​ക​ളാ​യി ഉ​ണ്ട്. ഇ​ത്​ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം.​എം. ഹ​സ​നെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ അ​യ​ച്ച്​ യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ പ​ദ​വി​യി​ലേ​ക്ക്​ മു​ൻ​മ​ന്ത്രി കെ.​സി. ജോ​സ​ഫി​നെ കൊ​ണ്ടു​വ​രി​ക​യെ​ന്ന നി​ർ​ദേ​ശ​വും സ​ജീ​വ​മാ​ണ്. ഒ​രേ​സ​മ​യം ക്രൈ​സ്ത​വ-​മു​സ്​​ലിം സ​മു​ദാ​യ സ​മ​വാ​ക്യം സ​ന്തു​ലി​ത​മാ​ക്കാ​ൻ​ ഇ​ത്​ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ഹ​സ​നെ നി​ല​നി​ർ​ത്തി കെ.​സി. ജോ​സ​ഫി​നെ പ​രി​ഗ​ണി​ക്കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

സീ​റ്റി​ൽ പ്ര​ഫ. കെ.​വി. തോ​മ​സ്​ പ​ര​സ്യ​മാ​യി താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തും പാ​ര്‍ട്ടി പ​ദ​വി​യി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​തു​മൊ​ക്കെ അ​ദ്ദേ​ഹം ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്നു​ണ്ട്. രാ​ജ്യ​സ​ഭ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ര​ണ്ട്​ പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട സി.​പി.​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച് കോ​ണ്‍ഗ്ര​സി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തി​യ ചെ​റി​യാ​ന്‍ ഫി​ലി​പ്പി​ന് അ​വ​സ​രം കി​ട്ടു​മോ​യെ​ന്ന്​​ ഉ​റ്റു​നോ​ക്കു​ന്നവരുണ്ട്. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ പാ​ര്‍ട്ടി​യി​ൽ ഇ​ല്ലാ​തി​രു​ന്ന ഒ​രാ​ൾ​ക്ക് മ​ട​ങ്ങി​വ​ന്ന​യു​ട​ന്‍ സീ​റ്റ് ന​ല്‍കു​ന്ന​തി​നോ​ട്​ ചി​ല​ർക്ക് അ​തൃ​പ്തി​യു​ണ്ട്. എ​ന്നാ​ൽ, താ​ൻ ഒ​ഴി​യു​ന്ന സീ​റ്റി​ൽ പ​ഴ​യ ശി​ഷ്യ​നാ​യ​ ചെ​റി​യാ​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന്​ ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ നി​ഷേ​ധി​ക്കാ​ൻ നേ​തൃ​ത്വ​ത്തി​ന്​ സാ​ധി​ക്കി​ല്ല.

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഷാ​നി​മോ​ള്‍ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ പേ​രു​ക​ളും അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്. യു​വ​ത​ല​മു​റ​യി​ൽ​നി​ന്ന്​ ഒ​രാ​ളെ രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ക്കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചാ​ൽ എം. ​ലി​ജു, വി.​ടി. ബ​ല​റാം എ​ന്നി​വ​രി​ൽ ഒ​രാ​ൾ​ക്ക്​ ന​റു​ക്ക്​ വീ​ഴും. അ​ന്തി​മ തീ​രു​മാ​നം ഹൈ​ക​മാ​ൻ​ഡി​ന്‍റേ​ത്​ ആ​യി​രി​ക്കും.

Tags:    
News Summary - Rajya Sabha: Many people in Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.