ഏറ്റവും ഉചിതമായ പോരാട്ടം

ഇ​ന്ന് റ​മ​ദാ​ൻ പ​തി​നേ​ഴ്. നീ​തി​യും അ​നീ​തി​യും ത​മ്മി​ലു​ണ്ടാ​യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ബ​ദ​ർ​ യു​ദ്ധം ന​ട​ന്ന​ത് ഹി​ജ്‌​റ ര​ണ്ടാം​വ​ർ​ഷം റ​മ​ദാ​ൻ പ​തി​നേ​ഴി​നാ​യി​രു​ന്നു. സ​മാ​ധാ​നം എ​ന്ന ആ​ശ​യംകൂ​ടി പ്ര​കാ​ശി​പ്പി​ക്കു​ന്ന ഇ​സ്‌​ലാം, സ​ർ​വ​ർ​ക്കും  അ​നു​ഗ്ര​ഹ​മാ​യി നി​യോ​ഗി​ത​നാ​യ പ്ര​വാ​ച​ക​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധം ന​യി​ക്കു​ക​യോ? പ​ല​ർ​ക്കും ഉ​ൾ​ക്കൊ​ള്ളാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കും അ​ത്. നീ​തി​യെ​ക്കു​റി​ച്ച് ഇ​സ്‌​ലാം മു​ന്നോ​ട്ടുവെ​ക്കു​ന്ന നി​ല​പാ​ടു​ക​ൾ അ​ദൃ​ശ്യ​മാ​ക്കി ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നാ​വി​ല്ല. 

അ​നീ​തി​ക്കും അ​ക്ര​മ​ത്തി​നും മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ന്ന​തിനുപ​ക​രം നീ​തി​യും ധ​ർ​മ​വും നി​ല​നി​ർ​ത്തു​ന്ന ഒ​രു ലോ​ക​മു​ണ്ടാ​ക്കാ​നാ​ണ് ഇ​സ്​​ലാം പ്രേ​രി​പ്പി​ക്കു​ന്ന​ത്. ശാ​ന്ത​മാ​യും ഹൃ​ദ​യ​ഭാ​ഷ​യി​ലും ആ​യി​രി​ക്ക​ണം ഈ ​ല​ക്ഷ്യം നേ​ടി​യെ​ടു​ക്കേ​ണ്ട​ത് എ​ന്നുകൂ​ടി ഇ​സ്​​ലാം പ​ഠി​പ്പി​ക്കു​ന്നു. ഇഷ്​ട​പ്പെ​ടു​ന്ന വി​ശ്വാ​സ​വും ജീ​വി​തമാ​ർ​ഗ​വും സ്വീ​ക​രി​ക്കാം- തെ​റ്റാ​യാ​ലും ശ​രി​യാ​യാ​ലും (ഖു​ർ​ആ​ൻ 18:29). എ​ന്നാ​ൽ, ശാ​ന്ത​മാ​യി സ​ത്യം പ്ര​ച​രി​പ്പി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ടു​മ്പോ​ഴോ? ആ​ശ​യപ്ര​ചാ​ര​ണ​ത്തി​നു​ള്ള മൗ​ലി​കാ​വ​കാ​ശ​വും ശ​രി​യി​ലേ​ക്ക് മ​നു​ഷ്യ​വം​ശ​​ത്തെ ന​യി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും നി​രാ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ലോ? ധ​ർ​മപ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ക്കു​ന്നു എ​ന്ന ഏ​ക കാ​ര​ണ​ത്താ​ൽ ഒ​രു വി​ഭാ​ഗം ക്രൂ​ര​മാ​യി വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണെ​ങ്കി​ലോ? മ​ർദ​ന​ത്തിനു മു​ന്നിൽ ഭീ​രു​വാ​യി കീ​ഴ​ട​ങ്ങു​ക. അ​ല്ലെ​ങ്കി​ൽ, സാ​ധ്യ​മാ​യ രൂ​പ​ത്തി​ൽ പ്ര​തി​രോ​ധം തീ​ർ​ക്കു​ക എ​ന്ന ര​ണ്ട് സാ​ധ്യ​ത​ക​ളാ​ണ് ഇ​ത്ത​രം ഘ​ട്ട​ത്തി​ലുള്ള​ത്. നീ​തി​ക്ക് നി​ല​കൊ​ള്ളു​ന്ന ഇ​സ്​ലാമി​​​െൻറ നി​ല​പാ​ട് ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ത്യ​മാ​ണ്.

മ​ർ​ദന​ത്തി​നെ​തി​രെ എ​ഴു​ന്നേ​റ്റുനി​ൽ​ക്ക​ലാ​ണ് ഏ​റ്റ​വും ഉ​ചി​ത​മാ​യ പോ​രാ​ട്ട​മെ​ന്ന് മു​ഹ​മ്മ​ദ് ന​ബി. “മ​ർദ​കരാ​യ നാ​ട്ടു​കാ​രി​ൽനി​ന്ന്​ ഞ​ങ്ങ​ളെ ര​ക്ഷി​ക്കേ​ണ​മേ എ​ന്ന് വി​ല​പി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​വ​രും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രുമാ​യ സ്ത്രീപു​രു​ഷ​ന്മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​ംവേ​ണ്ടി നി​ങ്ങ​ൾ ദൈ​വ​ത്തി​​​െൻറ മാ​ർ​ഗത്തി​ൽ സ​മ​രം ചെ​യ്യാ​തി​രി​ക്കു​ന്ന​തി​ന് എ​ന്തു​ണ്ട് ന്യാ​യം” (4:75) എ​ന്ന് ഖു​ർആ​ൻ.  ഈ ​ഒ​രു പ്ര​ത​ല​ത്തി​ലൂ​ടെ​യാ​ണ് ബ​ദ​ർ യു​ദ്ധ​ത്തെ മ​ന​സ്സി​ലാ​ക്കാ​നാ​വു​ക. മ​ക്ക​യി​ൽ​നി​ന്ന് പുറന്ത​ള്ള​പ്പെ​ട്ട ദു​ർ​ബ​ല ജ​ന​ത​യു​ടെ മൗ​ലി​കാ​വ​കാ​ശം തി​രി​ച്ചുപി​ടി​ക്കാ​ൻ അ​വ​ർ ന​ട​ത്തി​യ വി​മോ​ച​ന പോ​രാ​ട്ട​മാ​യി​രു​ന്നു ബ​ദ്ർ. അ​ക്ര​മ​ത്തി​ന് കീ​ഴ്പ്പെ​ട്ട് മ​ർ​ദക​ശ​ക്തി​ക​ൾ​ക്കു മു​ന്നിൽ അ​ടി​യ​റ​വ് പ​റ​യു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ചു​വ​ന്ന മ​ര​ണംത​ന്നെ എ​ന്ന് തീ​രു​മാനി​ച്ച​വ​ർ ന​ട​ത്തി​യ ഐ​തി​ഹാ​സി​ക​ പോ​രാ​ട്ടം. ആ ​പോ​രാ​ട്ട​ത്തി​​​െൻറ മ​ർ​മം ഭൗ​തി​കജീ​വി​ത​ത്തി​ലെ ജ​യപ​രാ​ജ​യ​ങ്ങ​ള​ല്ല. പു​ല​രു​മെ​ന്നു​റ​പ്പു​ള്ള ധ​ർ​മസം​സ്ഥാ​പ​ന​വും ക​വ​ർ​ന്നെ​ടു​ക്ക​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ൾ തി​രി​ച്ചുപി​ടി​ക്ക​ലുമായി​രു​ന്നു. 

അ​ധി​കാ​ര​വും ഭ​ര​ണ​കൂ​ട​വും മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന നി​ര​പേ​ക്ഷ സ്ഥാ​പ​ന​മ​ല്ല ഇ​സ്‌​ലാ​മി​ക സാ​മൂ​ഹി​ക ചി​ന്ത​യി​ൽ. ദൈ​വം ഭൂ​മി​യി​ൽ പു​ല​ർ​ന്നുകാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന നീ​തി അ​ഥ​വാ ഓ​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടെ അ​വ​കാ​ശം ല​ഭ്യ​മാ​ക്കു​ന്ന സാ​മൂ​ഹി​ക സം​വി​ധാ​ന​മാ​ണ​ത്. എ​ല്ലാ​വ​രോ​ടും നീ​തി​പൂ​ർവം വ​ർ​ത്തി​ക്ക​ണം എ​ന്ന  സ​മീ​പ​ന​ത്തി​​​െൻറ പാ​ഠ​ഭേ​ദംത​ന്നെ​യാ​ണ് അ​നീ​തി​യും അ​ക്ര​മ​വും ചെ​യ്യു​ന്ന​വ​രോ​ട് നി​ർദ​യമായി​രി​ക്കു​ക എ​ന്ന​ത്.

Tags:    
News Summary - Ramadan 2020-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.