പൊന്‍കുന്നം: 91ാം വയസ്സിലും പതിവ് തെറ്റിക്കാതെ നോമ്പനുഷ്ഠിക്കുകയാണ് പനമറ്റം പൊതുകം വേലംപറമ്പില്‍ ഉമ്മര്‍ റാവുത്തര്‍. പള്ളിയില്‍ നമസ്‌കാരത്തിന് പോകാന്‍ കഴിയാത്ത നോമ്പുകാലം ഓര്‍മയില്‍ ആദ്യമാണെന്ന് ഉമ്മര്‍ പറയുന്നു.
മൂന്നുവര്‍ഷം മുമ്പ് പക്ഷാഘാതം ഉണ്ടായതിെൻറ അവശതകള്‍ അല്ലാതെ മറ്റു ബുദ്ധിമുട്ടുകളില്ല. അസുഖത്തിന് മുമ്പ് വീടിനോട് ചേര്‍ന്ന് പച്ചക്കറി വ്യാപാരം നടത്തിവന്നിരുന്നു. രോഗം വന്നതോടെ ഇളയ മകന്‍ മുഹമ്മദലിയാണ് കച്ചവടം നടത്തുന്നത്. എരുമേലി കോട്ടയം പറമ്പില്‍ കുടുംബാംഗം ഫാത്തിമ ബീവിയാണ് ഭാര്യ.
ആറ് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്. പ്ലസ്വൺ വിദ്യാർഥിയായ കൊച്ചുമകൻ അനീസ് മുഹമ്മദ് സഹായത്തിന് എപ്പോഴുമുണ്ട്. കഴിയുന്നിടത്തോളം കാലം നോമ്പെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഉമ്മർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.