കേരളത്തിെൻറ മുഖ്യമന്ത്രിയായി തുടരാൻ എ.കെ. ആൻറണി തിരൂരങ്ങാടിയിൽനിന്ന് ഉപതെരഞ്ഞെടുപ്പ് നേരിടുന്ന കാലം. ഇടതു സ്വതന്ത്രനായി ആൻറണിക്കെതിരെ മത്സരിക്കുന്ന ഡോ. എൻ.എ. കരീമിെൻറ െതരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മലപ്പുറത്ത് എത്തിയതായിരുന്നു ഞാൻ. മുപ്പതു ദിവസം അവിടെ താമസിച്ച് പ്രവർത്തിച്ചു. ഒാരോ ദിവസവും ഒാരോരുത്തർ വന്ന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ കൂട്ടിക്കൊണ്ടുപോകും. പാർട്ടിയൊന്നും
നോക്കിയല്ല അങ്ങനെ കൊണ്ടുപോകുന്നത്. അവരുടെ നാട്ടിലെത്തിയ ഒരു പൊതുപ്രവർത്തകനോടുള്ള സ്നേഹം; അത്രമാത്രം. തെരഞ്ഞെടുപ്പ് അടുത്ത ദിവസം തിരൂരങ്ങാടിയിലെ പ്രമുഖ വ്യാപാരി വീട്ടിലേക്ക് ഭക്ഷണത്തിന് കൂട്ടിക്കൊണ്ടുപോയി. സുഭിക്ഷമായ ഭക്ഷണത്തിനിടെ ഞാൻ ചോദിച്ചു: അല്ല, വോട്ട് നമുക്കുതന്നെ ചെയ്യുമല്ലോ, അല്ലേ? ഒട്ടും താമസിച്ചില്ല ആതിഥേയനിൽനിന്ന് മറുപടി വന്നു, ‘‘ങ്ങള് അത് മാത്രം പ്രതീക്ഷിക്കണ്ടാേട്ടാ. അതു നമ്മള് തങ്ങള് പറഞ്ഞ ആൾക്കേ ചെയ്യുള്ളൂ.’’ സ്വന്തം വീട്ടിെല തീൻമേശക്ക് മുന്നിലിരിക്കുന്ന ആളിനെ താൽക്കാലികമായെങ്കിലും തൃപ്തിെപ്പടുത്താൻ കളവുപറയാൻ തയാറാകാത്ത ആ മനസ്സ്. അതാണ് മലപ്പുറത്തിെൻറ മനസ്സ്. ഇൗയിടെ കൊടപ്പനക്കൽ തറവാട് സന്ദർശിച്ചപ്പോഴും ഞാൻ ഇൗ കാര്യം അനുസ്മരിച്ചു.
കണ്ണൂർ കക്കാടാണ് ജനിച്ചുവളർന്നത്. കക്കാട് പുഴയുടെ പരിസരത്ത് മുഴുവൻ താമസിക്കുന്നത് മുസ്ലിം കുടുംബങ്ങളാണ്. അവർക്കൊപ്പമാണ് ഞാൻ വളർന്നത്. കളിച്ചും രസിച്ചും ഇണങ്ങിയും പിണങ്ങിയും അവർക്കൊപ്പം വളർന്നു. അവരിൽനിന്ന് ഇസ്ലാമിനെക്കുറിച്ചും ആചാരങ്ങെളക്കുറിച്ചും മനസ്സിലാക്കാൻ സാധിച്ചു. റമദാൻ സഹനത്തിെൻറയും സ്നേഹത്തിെൻറയും സഹജീവികളോടുള്ള കനിവിെൻറയും കാലമാണ്. കുട്ടിക്കാലം മുതലേ റമദാൻ മധുരമൂറുന്ന ഒാർമയാണ്. കണ്ണൂർ നഗരത്തിൽ പ്രവർത്തിക്കുേമ്പാഴും അവസ്ഥ മറിച്ചല്ല. സുഹൃത്തുക്കളെല്ലാം കൃത്യമായി നോെമ്പടുക്കുന്നവർ. വിശപ്പിെൻറ കാഠിന്യം ശീലമാക്കേണ്ടിവന്ന കോടാനുകോടി മനുഷ്യരോടുള്ള െഎക്യദാർഢ്യം സ്വന്തം അനുഭവത്തിലൂടെ നേരിട്ട് സ്വീകരിക്കാനുള്ള അവസരം.
എനിക്ക് എന്നും ഒരു പുണ്യമാസത്തിെൻറ ഒാർമയാണ് ഇസ്ലാം. നോമ്പുകാലത്ത് മിക്ക വീട്ടിലും എന്നെ ഇഫ്താറിന് ക്ഷണിക്കും. ആദ്യമൊക്കെ ആവേശമായിരുന്നു പെങ്കടുക്കാൻ. പിന്നപ്പിന്നെ സേങ്കാചമായിത്തുടങ്ങി വയർനിറച്ച് ഭക്ഷണം കഴിച്ച് ഇഫ്താറിന് പോകാൻ. അങ്ങനെ ഞാനും നോമ്പ് നോറ്റുതുടങ്ങി. അൾസർ രോഗിയായതിനാൽ എല്ലാ ദിവസവും നോമ്പ് പിടിക്കാനാകില്ല. ആകുന്ന ദിവസങ്ങളിെലാക്കെ പിടിക്കും. മിക്കപ്പോഴും തിരുവനന്തപുരം പാർട്ടി ഒാഫിസിലായിരിക്കും നോമ്പുകാലം. രാത്രിയിൽ ബന്നും പഴവും വാങ്ങിെവച്ച് അത്താഴം കഴിക്കും. പകൽ വിശ്വാസികളെപ്പോലെ തന്നെ നോമ്പുനോൽക്കും. കഴിഞ്ഞ നോമ്പിന് രണ്ടെണ്ണം മാത്രമേ പിടിക്കാനായുള്ളൂ. ഇക്കുറി അത് തിരുത്തണം.
ഇസ്ലാമിെൻറ ചരിത്രം ലോകത്തുള്ള എല്ലാ ജനങ്ങെളയും ആകർഷിക്കുന്നതാണ്. ബദ്ർ യുദ്ധമാണ് ഇസ്ലാമിെൻറ ഏറ്റവും വലിയ വിശുദ്ധയുദ്ധം. നബിതിരുമേനിയും എണ്ണത്തിൽ കുറഞ്ഞ വിശ്വാസികളും ധർമത്തിനുവേണ്ടി പോരാടി. ആളും അർഥവും എല്ലാം എതിർപക്ഷത്തായിട്ടും അവസാനം നബിയും സംഘവും വിജയിച്ചു. ഇൗ യുദ്ധത്തെപ്പോലെയാണ് മഹാഭാരത യുദ്ധവും. എണ്ണത്തിൽ കുറവുള്ള ധർമപുത്രരുടെ സൈന്യം അപ്പുറത്തുള്ള വൻശക്തിയെ ചെറുത്തുതോൽപിച്ചു. ഇത് സൂചിപ്പിക്കുന്നത് നീതിക്ക് എന്നും വിജയിക്കാൻ കഴിയും എന്നാണ്. ഇസ്ലാമിെൻറ ആവിർഭാവം മുതൽ ലോകത്തിലെ ചൂഷകവർഗം ഇതിനെ കുഴിച്ചുമൂടാൻ ആവതും ശ്രമിച്ചു. ഇസ്ലാം ചൂഷണത്തിന് എതിരാണ്. ചൂഷണവും അടിമപ്പണിയും ലാഭക്കൊതിയുംകൊണ്ട് സമ്പത്ത് നേടിയ ലോകത്തിലെ മുതലാളിത്തവും സാമ്രാജ്യത്വവും ഇസ്ലാമിനെ ശത്രുവായി കണ്ടു. ആ ശത്രുത അന്നും ഇന്നും നിലനിൽക്കുന്നു. ഇസ്രാേയൽ ഇന്നും ഫലസ്തീനെ വേട്ടയാടുന്നത് ഇതിന് ഉദാഹരണം. എക്കാലത്തും സോഷ്യലിസ്റ്റ് ശക്തികൾ ഇസ്ലാമിനൊപ്പം നിന്നിട്ടുണ്ട്. സോവിയറ്റ് യൂനിയെൻറ തകർച്ചയാണ് ഇസ്ലാം രാജ്യങ്ങളെ ഭയപ്പെടുത്താൻ സാമ്രാജ്യത്വത്തിന് കരുത്തായത്. െഎ.എസ് എന്ന ഭീകരപ്രസ്ഥാനത്തെപ്പോലും
സൃഷ്ടിച്ചത് അമേരിക്കയാണ്. നമ്മുടെ രാജ്യത്തും ഇസ്ലാം ശത്രുത വ്യാപകമാണ്. അതിനെതിരെ മതനിരപേക്ഷ ശക്തികൾ ഒരുമിക്കേണ്ട ഘട്ടമാണിത്. അധ്വാനിക്കുന്നവന് വിയർപ്പാറുംമുമ്പ് കൂലി കൊടുക്കണം എന്നു പറയുന്ന ഇസ്ലാം സമ്പത്തിെൻറ ഒരു വിഹിതം പാവപ്പെട്ടവന് കൊടുക്കാനും നിഷ്കർഷിക്കുന്നു. ഇത്രയും ശക്തമായ തീരുമാനമെടുക്കാൻ ഇസ്ലാമിന് മാത്രമേ ആകൂ. എന്നെപ്പോലെയുള്ള സാധാരണ മനുഷ്യർക്ക് ഇസ്ലാമുമായി പൊരുത്തപ്പെടാൻ കഴിയുന്നത് ഇത്തരം നിബന്ധനകൾ പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നതുെകാണ്ടാണ്. തിരുവനന്തപുരത്ത് എം.പിയായിരിക്കെ നിരവധി ഇഫ്താർ പാർട്ടികളിൽ സംബന്ധിച്ചിട്ടുണ്ട്. ഒരു സർവമത കൂട്ടായ്മയാണ് അവിടെയൊക്കെ കണ്ടിട്ടുള്ളത്. മതത്തിെൻറ പേരിൽ മനുഷ്യനെ ശത്രുക്കളാക്കുന്ന കാലത്ത് ഇത്തരം കൂട്ടായ്മക്ക് പ്രസക്തിയുണ്ട്. രാഷ്ട്രീയത്തിനും മതത്തിനും അപ്പുറത്തുള്ള ഒരു സമ്മേളനമാണ് അത്.
2007ൽ എം.പിയായിരിക്കെ സൗദി സന്ദർശിക്കാൻ അവസരം ലഭിച്ചു. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം അവിടെനിന്നാണ് ലഭിച്ചത്. ഒരു അറബി പണ്ഡിതൻ അദ്ദേഹത്തിെൻറ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി ഗഹ്വയും ഇൗത്തപ്പഴവും തന്നു. പോരാൻ നേരം ഒരു പച്ചപ്പട്ട് പുതപ്പിച്ചു. പരിശുദ്ധ ഖുർആെൻറ പതിപ്പും തന്നു. ഇവ രണ്ടും ഇന്നും എെൻറ വീട്ടിൽ അമൂല്യനിധിപോലെ സൂക്ഷിച്ചുെവച്ചിട്ടുണ്ട്. ജീവിതത്തിൽ മറ്റു വിലപ്പെട്ട സമ്മാനങ്ങൾ ഒന്നും കൈപ്പറ്റാത്ത ഞാൻ ആ സമ്മാനം സ്വീകരിച്ചത് സ്നേഹത്തിെൻറ മൂല്യം തിരിച്ചറിഞ്ഞാണ്. കുട്ടിയാമു സാഹിബിെൻറ ഖുർആൻ വ്യാഖ്യാനവും വാണിദാസ് എളയാവൂരിെൻറ ഖുർആൻ പതിപ്പുമാണ് ഞാൻ വായിക്കുന്നത്.
തയാറാക്കിയത്: നിസാർ പുതുവന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.