ഉപ്പയെപ്പോലെ തിരക്കുകൾ ഒഴിവാക്കി ഞങ്ങളും റമദാനിൽ വീട്ടിലുണ്ടാകണമെന്ന് ഉപ്പക്ക് നിർബന്ധമായിരുന്നു. എല്ലാ ദിവസവും വീട്ടിൽനിന്ന് നോമ്പ് തുറക്കാനാണ് കഴിവതും ശ്രമിക്കുക. ഇൗ സമയത്ത് മക്കളെല്ലാവരും അടുത്തുണ്ടാകുന്നത് ഉപ്പക്ക് ഏറെ സന്തോഷം പകർന്നിരുന്നു. സഹോദരിയുടെ മക്കളും ചെറിയ കുട്ടികളടക്കമുള്ളവരുമുണ്ടെങ്കിൽ ഉപ്പ അവരിലൊരാളാകും. കുട്ടികളോട് എല്ലാകാലത്തും വല്ലാത്ത ഒരു അടുപ്പവും സ്നേഹവുമായിരുന്നു ഉപ്പക്ക്. കുടുംബ ബന്ധങ്ങൾ ദൃഢമാക്കുന്നതിലും ഉപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
റമദാനിലെ ആദ്യ പത്തിലെ മിക്ക ദിവസങ്ങളിലും വീട്ടിൽ നോമ്പുതുറ ഒരുക്കും. കുടുംബക്കാരെയും വേണ്ടപ്പെട്ടവരെയുമാണ് അതിലേക്ക് ക്ഷണിക്കുക. വിളിച്ച ദിവസം വരാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് വരണമെന്ന് സ്നേഹപൂർവം ആവശ്യപ്പെടും. ഇങ്ങെനയാണ് നോ മ്പുതുറകളുടെ എണ്ണം വർധിക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി, സമസ്ത, കോളജ് പ്രിൻസിപ്പൽ എന്നീ തിരക്കുകളെല്ലാം മാറ്റിവെച്ച് പൂർണമായി നോമ്പിെൻറ ൈചതന്യം ഉൾക്കൊള്ളുന്ന 30 ദിനരാത്രങ്ങൾ, അതായിരുന്നു ഉപ്പയുടെ നോമ്പുകാലം.
തിരക്കുകളിൽനിന്നകന്ന് കുടുംബേത്താടൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയംകൂടിയായിരുന്നു ഉപ്പയെ സംബന്ധിച്ച് റമദാൻ. ഇൗ സമയത്താണ് ഞങ്ങൾ മക്കൾക്കും പേരക്കുട്ടികൾക്കും ഉപ്പയെ തിരക്കൊഴിഞ്ഞ് അടുത്തുകിട്ടുക. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ മാത്രമേ ഹജ്ജ് കമ്മിറ്റിയുടെ അടക്കമുള്ള യോഗങ്ങൾ നിശ്ചയിക്കുകയും പെങ്കടുക്കുകയുമുള്ളൂ. വീട്ടിലും സമീപത്തെ പള്ളിയിലുമായി ആരാധനയിലായിരിക്കും പകൽസമയങ്ങളിൽ. നമസ്കാരവും ഖുർആൻ പാരായണവുമായി നോമ്പിെൻറ വിശുദ്ധി പൂർണമായി ഉൾക്കൊണ്ടുള്ള ജീവിതമായിരുന്നു ഉപ്പയുടേത്.
ബദ്ർദിനത്തിലും റമദാൻ 27ാം രാവിലെയും പ്രത്യേക പ്രാർഥനകളെല്ലാം ഉപ്പയുടെ നേതൃത്വത്തിലാണ് നടക്കുക. ഇൗ ദിവസങ്ങളിൽ രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തുക. സമസ്തയുെടയും മറ്റും തിരക്കുകളിൽ ഏർപ്പെടുന്നതിന് മുമ്പും നാട്ടിലെ പള്ളിയിലായിരുന്നു ദീർഘ സമയമുണ്ടായിരുന്നത്. പള്ളിയിൽ ഇരുന്ന് നാട്ടിലെ പ്രായമേറിയവരുമായി ദീർഘസമയം ഉപ്പ സംസാരിക്കുന്നത് എനിക്ക് കൗതുകമുള്ള കാഴ്ചയായിരുന്നു. അവസാന പത്തിൽ ഫിത്ർ സകാത്തിനായി മുന്തിയ ഇനം അരി വാങ്ങി വിതരണം ചെയ്യുന്നെതല്ലാം ഉപ്പതന്നെയായിരുന്നു. ഞങ്ങളെല്ലാം െചറിയ കുട്ടികളായിരിക്കുന്ന സമയത്ത് പെരുന്നാൾ പൈസ തരുന്നതും മറക്കാനാകാത്ത ഒാർമകളാണ്.
തയാറാക്കിയത്: അബ്ദുൽ റഉൗഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.