തജികിസ്താനിലെ കൊച്ചു ഗ്രാമം. മണ്ണുകുഴച്ചുണ്ടാക്കിയ ചെറിയ ചുവരുകളും തകരം മേഞ്ഞ ക ൂരകളും. റോഡുകളില്ലാത്തതിനാൽ കഴുതപ്പുറത്ത് യാത്രചെയ്യുന്ന മനുഷ്യർ. ആറു പതിറ്റാണ ്ടിലേറെ സോവിയറ്റ് റഷ്യയുടെ ഭാഗമായിനിന്നിട്ടും ദാരിദ്ര്യംപോലും നീങ്ങിയിട്ടില്ല. ആ ഗ്രാമത്തിൽ ഒരിക്കൽ അതിഥിയായി എത്തിയ എന്നെ വിസ്മയിപ്പിച്ചത് ഒരു പാവം മുസ്ലിം വയേ ാധികയായിരുന്നു. എെൻറ യാത്രാജീവിതത്തിലെ വികാരനിർഭരമായ അനുഭവം. യാത്രയെന്നതി െനക്കാൾ മനുഷ്യരും സംസ്കാരവും തമ്മിലെ ഇഴചേരലുകളെക്കുറിച്ച് അവരെന്നെ ഒാർമിപ്പി ക്കുകയായിരുന്നു.
അവരുടെ കൊച്ചുവീട്ടിലേക്ക് എന്നെ വിളിച്ചു കയറ്റി സൂഫ എന്നുപേരു ള്ള ഭക്ഷണം കഴിക്കാനിരിക്കുന്ന കട്ടിലിൽ വിരിയിട്ട് ഇരുത്തി. ഭക്ഷണസാധനങ്ങൾ പല പാത ്രങ്ങളിലായി കൊണ്ടുവന്നു നിരത്തി. വിഭവസമൃദ്ധമൊന്നുമല്ല, സാധാരണ കഴിക്കുന്ന റൊട്ടി യും മറ്റുമാണ്. ആ വീട്ടിൽ ഈ ഭക്ഷണ സാധനങ്ങൾ മാത്രേമ ഉണ്ടായിരിക്കാനിടയുള്ളൂ. വയോധി ക എന്തൊക്കെയോ അവരുടെ ഭാഷയിൽ സംസാരിച്ചുകൊണ്ടിരുന്നു. എന്താണെന്ന് മനസ്സിലാവാത്തത ിനാൽ അതെ, ഉവ്വ് എന്നൊക്കെ അറിയാവുന്ന പോലെ പറഞ്ഞു. നമുക്ക് ഒരുമിച്ചിരുന്ന് അൽപം ഭക്ഷണ ം കഴിച്ചശേഷം താങ്കൾക്ക് യാത്ര തുടർന്നാൽ പോരേ എന്നാണ് അവർ പറഞ്ഞതെന്ന് സൽക്കാരത്തിനുശേഷം ഡ്രൈവർ പറഞ്ഞാണ് അറിഞ്ഞത്.
ഇതുവരെ കാണാത്ത, എവിടെ നിന്നു വരുന്നു എന്നറിയാത്ത, പേരോ നാടോ ഭാഷയോ അറിയാത്ത സഞ്ചാരിയായ എന്നെ പ്രിയപ്പെട്ട അതിഥിയെയെന്നപോലെ ആ വയോധിക ആഹ്ലാദപൂർവം സൽക്കരിക്കുന്നത് ആശ്ചര്യമുണ്ടാക്കി. ഭക്ഷണം കഴിച്ച് വീട്ടിൽനിന്ന് ഇറങ്ങാൻനേരം കാറിലുണ്ടായിരുന്ന പഴക്കൂടയെക്കുറിച്ച് ഒാർമവന്നു. യാത്രക്കിടയിൽ കഴിക്കാമെന്ന് കരുതി വഴിവക്കിൽ കണ്ട വിൽപനക്കാരനിൽനിന്ന് വാങ്ങിയ കുറച്ച് ആപ്പിളായിരുന്നു. ഇതെടുത്ത് വയോധികക്ക് നൽകാൻ ഡ്രൈവറോട് പറയുകയുംചെയ്തു. സൽക്കാരം കഴിഞ്ഞ് ആ സ്ത്രീ എെൻറ തുടർയാത്ര സുഖകരമാവാൻ അൽപസമയം പ്രാർഥിക്കുകയും ചെയ്തു. മടങ്ങാനായി കാറിൽ കയറിയപ്പോഴാണ് കാറിെൻറപിൻസീറ്റിൽ രണ്ട് പഴക്കൂടകൾ കണ്ടത്. ഇതെങ്ങനെ വന്നെന്നു ചോദിച്ചപ്പോൾ ഡ്രൈവറാണ് പറഞ്ഞത്. ഇവരുടെ ആതിഥ്യമര്യാദയുടെ ഭാഗമാണിതെന്ന്. ഒരു പഴക്കൂട നൽകിയാൽ രണ്ടു കൂട തിരിച്ചുനൽകണമെന്ന്.
നോമ്പുകാരനായി ഫുഡ് സ്ട്രീറ്റ് ഷൂട്ടിങ്
ലോകത്തെ ഏറ്റവും നല്ല രുചികരവും സ്വാദിഷ്ടവുമായ ഭക്ഷണം കിട്ടുന്ന ഇടമാണ് തായ്ലൻഡിലും മലേഷ്യയിലുമുള്ള ഫുഡ് സ്ട്രീറ്റ്. നാലുവർഷം മുമ്പ് നോമ്പുപിടിച്ചുകൊണ്ട് ഇവ മുഴുവൻ ഷൂട്ടു ചെയ്യേണ്ടിവന്ന അനുഭവമാണ് റമദാൻ ഓർമകളിൽ ആദ്യമെത്തുന്നത്. യാത്രകളിൽ പലപ്പോഴും ഇത്തരത്തിൽ നോമ്പുപിടിക്കാനൊന്നും സാധിക്കാറില്ല. പക്ഷേ, ആ നോമ്പുയാത്ര ഏറെ രസകരമാവുന്നത് ചെന്നുകയറിയ ഇടത്തിെൻറ പ്രത്യേകതകൊണ്ടാണ്. ഭക്ഷണത്തോട് ഏതെങ്കിലും തരത്തിൽ ഇഷ്ടമോ പ്രിയമോ ഉള്ളവരാണെങ്കിൽ അതിലേക്ക് പിടിച്ചടുപ്പിക്കുന്ന രുചിയുള്ള മണം. ഏതു രാജ്യത്തെയും വിഭവങ്ങൾ ഇവിടെ കിട്ടും.
അത്രയും രുചിയുള്ള ഭക്ഷണവും അത് കഴിക്കുന്നവരെയും ഫുഡ്സ്ട്രീറ്റിെൻറ പ്രത്യേകതകളും മുഴുവൻ കണ്ടും ചിത്രീകരിച്ചും നടന്നത് നോമ്പുകാരനായിക്കൊണ്ടായിരുന്നു. പിന്നീടൊരിക്കൽ ഈജിപ്ത് യാത്രയിലാണ് നോമ്പുവരുന്നത്. വിനോദസഞ്ചാരികളധികംവരുന്ന െകെറോ നഗരത്തിലാണ് താമസിക്കുന്നത്. അവിടെ നോമ്പ് അത്ര പ്രകടമായിരുന്നില്ല. പക്ഷേ, ഈജിപ്തിെൻറ ഗ്രാമീണ മേഖല അങ്ങനെയായിരുന്നില്ല. ചിട്ടയായ ജീവിതത്തിെൻറയും നോമ്പിെൻറ ബാഹ്യലക്ഷണങ്ങളുടെയും കാഴ്ചകൾ അവിടെ വേണ്ടുവോളം കാണാം.
കോട്ടയത്തെ ഖാദർകുട്ടി സാഹിബ്
കുട്ടിക്കാലത്തോ പഠിക്കുമ്പോഴോ മുസ്ലിംകളോട് കാര്യമായി ഇടപെടാൻ കഴിഞ്ഞിട്ടില്ല. സ്വദേശമായ കോട്ടയം പാലായിലും മരങ്ങാട്ടുപള്ളിയിലും പരിസരങ്ങളിലും ആ കാലത്ത് മുസ്ലിം മതവിശ്വാസികൾ ഒട്ടും ഉണ്ടായിരുന്നില്ല. ഇടക്ക് മുത്തച്ഛെൻറ പരിചയക്കാരായി ഈരാറ്റുപേട്ടയിൽനിന്ന് വരുന്ന മുസ്ലിംകളെയാണ് ആകെ കണ്ടിട്ടുള്ളത്. റബറിെൻറയും മറ്റു കാർഷികാവശ്യത്തിെൻറയും ഇടപാടുകൾക്ക് വരുന്ന കച്ചവടക്കാരാണവർ. സ്കൂളിലും മുസ്ലിം വിദ്യാർഥികളുണ്ടായിരുന്നില്ല. നോമ്പ്, മുസ്ലിം ആചാരങ്ങൾ, സൗഹൃദങ്ങൾ എന്നിവയൊക്കെ അറിയുന്നത് മലപ്പുറത്തെ പെരിന്തൽമണ്ണയിലെ അമ്മയുടെ അനിയത്തിയുടെയും അരീക്കോട് അച്ഛെൻറ അനിയെൻറയും വീട്ടുകാരിൽ നിന്നാണ്. ഇവിടേക്ക് ഇടക്കുള്ള യാത്രയിലും മറ്റുമാണ് മുസ്ലിം സംസ്കാരങ്ങളെ അൽപമെങ്കിലും അറിയുന്നത്.
കോട്ടയത്ത് ഒരു ഖാദർകുട്ടി സാഹിബുണ്ടായിരുന്നു. അച്ഛെൻറ അടുത്ത സുഹൃത്ത്. ഞങ്ങളുടെ ലേബർ ഇൻഡ്യക്ക് ആവശ്യമായ രണ്ടാംതരം കടലാസ് പത്രസ്ഥാപനങ്ങളിൽനിന്നും മറ്റും എത്തിച്ചുതരുന്നത് അദ്ദേഹമായിരുന്നു. മരങ്ങാട്ടുപള്ളിയിൽനിന്ന് 30 കി.മീറ്ററോളം അകലെയാണ് ഖാദർകുട്ടി സാഹിബിെൻറ വീട്. എങ്കിലും നോമ്പുകാലത്ത് അവസാനത്തിലോ പെരുന്നാളിനോ ഒക്കെയായി വലിയ പാത്രത്തിൽ പത്തിരിയും കോഴിക്കറിയും ഞങ്ങൾക്ക് എത്തിച്ചുതരുമായിരുന്നു.
ആർദ്രത തിരിച്ചറിയലാണ് മനുഷ്യത്വം
മൂന്നുദിവസം അർമേനിയയിൽ ആയിരുന്നു. യാത്രയിൽ ഒരു പരിചയവുമില്ലാത്തവർ എത്രത്തോളം ഹൃദ്യമായാണ് സ്വീകരിക്കുകയും അടുക്കുകയും ഭക്ഷണം പങ്കുവെക്കുകയും ചെയ്യുന്നതെന്ന് മലയാളികൾക്ക് അത്ഭുതമാവും. കേരളത്തിൽ രാജസ്ഥാനിലെയോ ബിഹാറിലെയോ കുറച്ചുപേർ ഇതുവഴി വന്നാൽ വിളിച്ചുവരുത്തി വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകാൻ മലയാളികൾക്ക് തോന്നുമോ? ഉണ്ടാവില്ല. നാലു സായിപ്പന്മാരാണ് വരുന്നതെങ്കിൽ ചിലപ്പോൾ മാറിനിന്നൊന്ന് നോക്കുമെന്നല്ലാതെ അടുക്കാൻ ഇഷ്ടപ്പെടില്ല. എന്നാൽ, വിദേശ രാജ്യങ്ങളിൽ ചില ഗ്രാമീണ മേഖലകളിൽ ചില അനുഭവങ്ങൾ നമ്മെ അതിശയിപ്പിച്ചുകളയും. ഇന്ത്യക്കാർക്കാണ് അടുക്കാനും അറിയാനും വല്ലാത്ത മടി. എന്തോ അനാവശ്യമായ പേടി.
ഞാൻ ഒട്ടേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. അവരുടെ അതിഥിയാണെന്നുപറഞ്ഞ് ഇങ്ങോട്ടുവരുകയാണ്. അതാണ് മനുഷ്യെൻറ പ്രകൃതിദത്ത സ്വഭാവമെന്ന് ഞാൻ കരുതുന്നു. മുൻവിധിയോടെ എവിടെയും ആളുകൾ ഇടപെടുന്നില്ല. നമ്മുടെ ഉള്ളിൽ തിന്മയാണോ നന്മയാണോ എന്ന് അറിയാതെയാണ് ആ അടുക്കലും പങ്കുവെപ്പും. മനുഷ്യരുടെ പ്രകൃതിദത്ത അവസ്ഥയാണത്. പിന്നീടുള്ളതെല്ലാം മനുഷ്യരുടെ പുതിയ പരിഷ്കാരങ്ങളിൽ നിന്നുണ്ടായത്. വിശപ്പും ഭക്ഷണവും ഇതിൽ വലിയ ഘടകമാണ്. ഭക്ഷണമാണ് മനുഷ്യരെ ബന്ധിപ്പിക്കുന്ന മാധ്യമം. സെർബിയയുടെ തലസ്ഥാനനഗരിയിൽ നിന്നുള്ള ഒന്നര വർഷം മുമ്പുള്ള ഒരു യാത്രയാണ് ഒാർമവരുന്നത്. ട്രെയിനിൽ കയറുന്നതിനുമുമ്പ് പ്രഭാതഭക്ഷണമായി വാങ്ങിയ സാൻഡ്വിച്ച് കഴിക്കാൻ നോക്കി. പകുതിയേ കഴിച്ചുള്ളൂ. ബാക്കി കൈവശം വെച്ചു. അരക്കുപ്പിവെള്ളവുമുണ്ട്. ട്രെയിനിൽ ഒരു മുഴുവൻദിവസ യാത്രയാണ്. വിജനമായ സ്ഥലങ്ങളിലൂടെ എവിടെയും നിർത്താത്ത യാത്ര. എല്ലാവരും വേണ്ടത്ര ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്.
കൈവശമുള്ള വെള്ളം തുള്ളികളായി അൽപാൽപം കുടിച്ചു. ഉച്ചയായതോടെ വെള്ളം തീർന്നു. മലമ്പ്രദേശങ്ങളും താഴ്വരകളും പിന്നിട്ട യാത്ര. നേെര എതിരെ ഇരിപ്പിടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കമായി ഒരു കുടുംബമാണ്. അവർ പരസ്പരം എന്തോ സംസാരിച്ച് എന്നെ നോക്കി. പിന്നെ അവരുടെ പക്കലെ ഭക്ഷണം കുറച്ച് എനിക്ക് നീട്ടി. കേരളീയനായ എനിക്ക് ഇവിടത്തെ സംസ്കാരം വെച്ച് വേണ്ടെന്നുപറയാനാണ് തോന്നിയത്. പക്ഷേ, നല്ല വിശപ്പുള്ളതിനാൽ വാങ്ങിക്കഴിച്ചു. ഞാൻ ഭക്ഷണം ചോദിച്ചിട്ടില്ല. ഏതോ നാട്ടുകാരൻ. ഭക്ഷണം കഴിക്കേണ്ട സമയത്തും കഴിക്കുന്നില്ലെന്നു കണ്ട് ആ കുടുംബം ഒരു അപരിചതനെ കൂടി പരിഗണിച്ചതാണ്. ഒരുപരിചയവുമില്ലാത്തയാളെ കേരളത്തിൽ ഇത്തരത്തിൽ ഭക്ഷണം നൽകി സൽക്കരിക്കുമോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കേരളീയർക്ക് ഭക്ഷണത്തിെൻറ വിലയോ അത് ബന്ധങ്ങളിലും സംസ്കാരങ്ങളിലും ചെലുത്തുന്ന സ്ഥാനമോ തിരിച്ചറിയാനായിട്ടില്ല. അപരിചിതത്വത്തിെൻറ നടുവിൽ കിട്ടുന്ന സൗഹൃദങ്ങളുടെയും പങ്കുവെപ്പിെൻറയും ആർദ്രത തിരിച്ചറിയുമ്പോഴാണ് ഉള്ളിൽ ഉറഞ്ഞുകൂടുന്ന ദേശത്തിെൻറയും മതത്തിെൻറയും വർണത്തിെൻറയും ഭാഷയുടെയും അതിർവരമ്പുകൾ തീർക്കുന്ന വെറുപ്പും വിദ്വേഷവും ഉരുകിയൊലിച്ച് ഇല്ലാതാവുക.
തയാറാക്കിയത്: ഇ. ഷംസുദ്ദീൻ
-------------------------------
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.