റമദാൻ പാപമോചനത്തിെൻറയും പശ്ചാത്താപത്തിെൻറയും മാസമാണ്. പിന്നിട്ട ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന തെറ്റുകുറ്റങ്ങളിൽനിന്ന് മുക്തിനേടാനുള്ള സുവർണാവസരം.
മനുഷ്യരെല്ലാം തെറ്റുപറ്റുന്നവരാണ്. ചെറുതോ വലുതോ ആയ പാപംചെയ്യാത്ത ആരുമുണ്ടാവില്ല. ഇക്കാര്യം മനുഷ്യനെ ബോധ്യപ്പെടുത്താനാണ് ഖുർആൻ ആദംനബി പഴം പറിച്ചുതിന്ന് ഭൂമിയിലെത്തിയ കഥ വിവരിച്ചത്. തെറ്റുപറ്റിയാൽ പരിഹാരമെന്തെന്ന് പഠിപ്പിക്കാനും.
ശാരീരികേച്ഛകളും മനസ്സിെൻറ മലിനമോഹങ്ങളും മനുഷ്യനെ പാപങ്ങൾക്ക് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. വിശ്വാസദാർഢ്യവും ഇച്ഛാശക്തിയും മനക്കരുത്തുമുള്ളവർ മിക്ക സന്ദർഭങ്ങളിലും അവയെ അതിജയിക്കും. അതിനാലവർ അപൂർവമായേ അപരാധങ്ങളിലേർപ്പെടുകയുള്ളൂ. എങ്കിലും, തീർത്തും പാപമുക്തമായ ജീവിതം അസാധ്യം.
വ്യക്തിജീവിതത്തിൽ സ്വകാര്യമായി സംഭവിച്ച തെറ്റുകൾ മറ്റുള്ളവരുമായി ബന്ധപ്പെടുന്നവയല്ലെങ്കിൽ സ്രഷ്ടാവിനോട് സ്വയം ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുകയും മാപ്പുചോദിക്കുകയുമാണ് വേണ്ടത്. അഥവാ തെറ്റു ചെയ്തത് മനുഷ്യരോടാണെങ്കിൽ അവരോട് അതേറ്റുപറഞ്ഞ് പ്രായശ്ചിത്തം ആവശ്യമെങ്കിൽ അതും നിർവഹിച്ചശേഷമാണ് പശ്ചാത്താപവും പാപമോചന പ്രാർഥനയും നടത്തേണ്ടത്. ഭൂമിയിൽ കാലുറപ്പിച്ച മനുഷ്യൻ പദാർഥപ്രപഞ്ചത്തിനപ്പുറത്തേക്ക് നടത്തുന്ന യാത്രയാണ് പാപമോചന പ്രാർഥന. കുറ്റവാളിയുടെ രക്ഷാമാർഗമാണത്. എന്നാൽ, തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണെങ്കിൽ മാത്രമേ അത് സ്വീകാര്യമാവുകയുള്ളൂ.
അബദ്ധം പിണഞ്ഞവർ അപരാധങ്ങളുടെ ആഴിയിലേക്ക് ആണ്ടുപോവാതിരിക്കാനുള്ള പങ്കായമാണ് പശ്ചാത്താപം. ദൈവത്തെ സംബന്ധിച്ച സ്മരണ നിരന്തരം പുതുക്കുന്നവർക്കു മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. ദിവ്യകാരുണ്യത്തിെൻറ കവാടം തുറക്കാനുള്ള താക്കോലാണ് പാപമോചന പ്രാർഥനയും പ്രായശ്ചിത്തവും. അത് സ്വയംതന്നെ ഒരാരാധനയാണ്. ദൈവികാനുഗ്രഹത്തിൽ നിരാശനാവാത്ത മനുഷ്യെൻറ അകമറിഞ്ഞ ഉപാസന.
പ്രാർഥനയും പ്രായശ്ചിത്തവും സ്വീകരിക്കപ്പെടണമെങ്കിൽ അവിഹിതമായതെല്ലാം തിരസ്കരിക്കാൻ തയാറാകണം. കഴിക്കുന്ന പാനീയങ്ങളും ധരിക്കുന്ന വസ്ത്രങ്ങളും താമസിക്കുന്ന ഇടങ്ങളും അനുവദനീയവും അർഹവുമാണെങ്കിൽ മാത്രമേ പ്രാർഥനകൾ അംഗീകരിക്കപ്പെടുകയുള്ളൂ. ഒരിക്കൽ പ്രവാചകൻ ഒരാളെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു: ‘‘പ്രത്യക്ഷത്തിൽ അയാളിൽ ഭക്തെൻറ സകല അടക്കങ്ങളുമുണ്ട്. ഇരു കൈകളും ഉയർത്തി ദൈവത്തോട് നിരന്തരം പ്രാർഥിച്ചുെകാണ്ടേയിരിക്കുന്നു. എന്നാൽ, അയാളുടെ പ്രാർഥന എങ്ങനെ സ്വീകരിക്കപ്പെടാനാണ്. അയാളുടെ ആഹാരം നിഷിദ്ധമാണ്. പാനീയം നിഷിദ്ധമാണ്. അയാൾ ധരിച്ചതും നിഷിദ്ധമാണ്. അയാൾ വളർന്നതും നിഷിദ്ധം കഴിച്ചാണ്.’’
അന്യരുടെ അവകാശങ്ങൾ അപഹരിക്കുന്നവരുടെ പാപമോചന പ്രാർഥനകളോ പ്രായശ്ചിത്തമോ സ്വീകാര്യമല്ലെന്നർഥം. തെറ്റുകൾ തിരുത്താൻ തീരുമാനിക്കാത്തവരുടെ സ്ഥിതിയും ഇതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.