തിരുവനന്തപുരം: സ്വന്തമായി ടി.വി പോലുമില്ലാത്ത ഒരു മന്ത്രി കേരളത്തിലുണ്ട്. വാഹനമോ സ്വർണമോ ഒന്നുമില്ല. ആകെയുള്ളത് ഭാര്യ 2012ൽ വാങ്ങിയ റഫ്രിജറേറ്റർ മാത്രം. ടി.പി. രാമകൃഷ്ണനാണ് ആ മന്ത്രി. എന്നാൽ, പാരമ്പര്യമായി ലഭിച്ച 26 സെൻറ് ഭൂമി ഇദ്ദേഹത്തിെൻറ കുടുംബത്തിനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും 2017-18 വർഷത്തെ സ്വത്ത് വെളിപ്പെടുത്തിയപ്പോഴാണ് മന്ത്രി രാമകൃഷ്ണന് ടി.വിയും നഷ്ടമായത്.
കഴിഞ്ഞവർഷം സ്വത്ത് വെളിപ്പെടുത്തുേമ്പാൾ മന്ത്രി രാമകൃഷ്ണെൻറ ഭാര്യ നളിനിക്ക് ടി.വി ഉണ്ടായിരുന്നു. 2013ൽവാങ്ങിയതായിരുന്നു ടി.വി. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയെൻറ വീട്ടിലുള്ള ടി.വിയും റഫ്രിജറേറ്ററും അടക്കമുള്ള ഗൃഹോപകരണങ്ങൾ ഭാര്യയുടെ ശമ്പളം, പെൻഷൻ എന്നിവകൊണ്ട് വാങ്ങിയതാണ്. എന്നാൽ, വാഹനമൊന്നുമില്ല. ഭാര്യയുടെ ശമ്പളംകൊണ്ട് വാങ്ങിയ 80 ഗ്രാം സ്വർണമുണ്ട്. കഴിഞ്ഞവർഷം കണക്ക് നൽകുേമ്പാൾ കൈവശം 10,000 രൂപയുണ്ടായിരുന്നത് ഇത്തവണ 12000 ആയി. മൂന്നിടത്തായി ഭൂമിയുണ്ട്. എന്നാൽ, ധനമന്ത്രി ഡോ. തോമസ് െഎസക്കിന് ഒരുതുണ്ട് ഭൂമിയോ ഒരുതരി സ്വർണമോ ഇല്ല.
ബാങ്ക് നിക്ഷേപത്തിൽ മന്ത്രി എ.കെ. ബാലനാണ് മുന്നിൽ. ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യയുടെ പേരിലെ നിക്ഷേപങ്ങളാണ് ബാലനെ കോടിപതിയാക്കിയത്. വിരമിച്ചശേഷം ഇപ്പോൾ ആർദ്രം മിഷൻ കൺസൾട്ടൻറായി ജോലി ചെയ്യുകയാണ് ബാലെൻറ ഭാര്യ ഡോ.പി.കെ. ജമീല. ഇൗയിനത്തിൽ മാത്രം പ്രതിമാസം 90,000 രൂപ ശമ്പളവും പെൻഷൻ തുകയായി 52,000 രൂപയും ലഭിക്കുന്നതിനാൽ മാസവരുമാനത്തിലും ബാലൻ തന്നെയാണ് മുന്നിൽ. 50 പവൻ സ്വർണവുമുണ്ട്. പ്രതിമാസം 55,012 രൂപ ശമ്പളമായി കൈപ്പറ്റുന്നെന്ന് മിക്ക മന്ത്രിമാരും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയപ്പോൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മാത്രം അടിസ്ഥാന തുകയായ ആയിരം രൂപ രേഖപ്പെടുത്തി. കഴിഞ്ഞവർഷവും ഇതേ തുകയാണ് എഴുതിയത്.
മാത്യു ടി.തോമസ്, കെ. രാജു എന്നിവർക്ക് മൂന്ന് വാഹനം സ്വന്തമായുള്ളപ്പോൾ മുഖ്യമന്ത്രി, സുധാകരൻ, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, പി. തിലോത്തമൻ എന്നിവർക്ക് ഒന്നുപോലുമില്ല. മറ്റുള്ളവർക്ക് ഒരോന്നു വീതം മാത്രം. അഞ്ചരലക്ഷം രൂപയുടെ സ്വർണവുമായി കടകംപള്ളി സുരേന്ദ്രൻ സ്വർണനേട്ടത്തിൽ രണ്ടാം സ്ഥാനത്താണ്. മന്ത്രി എ.കെ. ശശീന്ദ്രന് ആറ് ഗ്രാമിൻറ സ്വർണമോതിരമുണ്ട്. 1981ൽ വിവാഹസമയത്ത് ലഭിച്ചതാണ്. തലശ്ശേരി താലൂക്കിലെ ഏഴിടത്തായി 2.8 ഏക്കർ ഭൂമിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.