തിരുവനന്തപുരം: ജനസംഘത്തിന്‍റെ കാലത്താണ് ഇരു മുന്നണികളുമായി സഖ്യത്തിലേർപ്പെട്ടതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. രാമൻപിള്ള. ബി.ജെ.പിയുടെ തുടക്കകാലത്തും ചില മണ്ഡലങ്ങളിൽ ധാരണയുണ്ടായിരുന്നു. ബേപ്പൂരും വടകരയിലും ബി.ജെ.പിക്ക് കൂടി സ്വീകാര്യരായിരുന്ന സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്.
സഖ്യങ്ങളെല്ലാം പരസ്യമായിരുന്നു. ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ ആരോപണങ്ങളിൽ പിന്നീട് അന്വേഷണം ഉണ്ടായേക്കാം. എല്ലാവരേയും ഒരുമിച്ച് കൊണ്ടു പോവുകയാണ് കെ. സുരേന്ദ്രൻ ചെയ്യേണ്ടത്. സുരേന്ദ്രനെ ചിലർ പിന്തിരിപ്പിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി-സി.പി.എം സഖ്യമുണ്ടെന്ന് ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ ആരോപണം ഉന്നയിച്ചിരുന്നു. സി.പി.എമ്മിനെ തോൽപ്പിക്കാൻ യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന പ്രസ്താവനയുമായി ഒ.രാജഗോപാലും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.