കോഴിക്കോട്: ക്രമക്കേടുകൾ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം രണ്ട് എം.വി.ഐമാരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ വെള്ളിയാഴ്ച രാമനാട്ടുകര ജോയന്റ് ആർ.ടി.ഒ സാജു എ. ബക്കറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ഓഫിസ് നടപടിക്രമങ്ങളുടെ നിലവിലുള്ള നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിൽ പറയുന്നു.ഇതര സംസ്ഥാനത്തുനിന്ന് കൊണ്ടുവന്ന മറ്റ് ഓഫിസുകളുടെ പരിധിയിൽവരുന്ന പതിനഞ്ചോളം വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ നമ്പർ നൽകി റീ അസൈൻ ചെയ്തതുൾപ്പെടെ ഗുരുതര കുറ്റങ്ങളാണ് നടത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
മലപ്പുറം ആർ.ടി ഓഫിസിനു കീഴിൽവരുന്ന 13 വാഹനങ്ങൾക്കും വയനാട്, തൃശൂർ ഓഫിസുകൾക്ക് കീഴിൽവരുന്ന ഓരോ വാഹനത്തിനും പുതിയ രജിസ്ട്രഷൻ നമ്പർ നൽകി റീ അസൈൻ ചെയ്തതായാണ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.