ജനകീയ പ്രതിഷേധം അടിച്ചമർത്തിയാൽ നേരിടും -ചെന്നിത്തല


തിരൂരങ്ങാടി: ന്യായമായ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിട്ടാൽ ജനങ്ങളോടൊപ്പം യു.ഡി.എഫുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയപാത സ്ഥലമേറ്റെടുക്കൽ സർവേ സംബന്ധിച്ച്‌ പ്രതിഷേധം ശക്തമായ എ.ആർ നഗർ ഗ്രാമപഞ്ചായത്തിലെ അരീത്തോട് വലിയപറമ്പ്​ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമചിത്തതയോടെ ജനങ്ങളുടെ സഹകരണം തേടുകയാണ്​ വേണ്ടത്. ജനങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾ ന്യായമാണ്. 2013ലെ അലൈൻമ​​െൻറും നിലവിലെ അലൈൻമ​​െൻറും കണ്ടു. രണ്ട് അലൈൻമ​​െൻറ്​ സംബന്ധിച്ചും സർക്കാറാണ് തീരുമാനമെടുക്കേണ്ടത്. ഇവിടെ ദേശീയപാത വേണ്ടെന്ന് ആരും പറയുന്നില്ല. ഇതിനകത്ത് രാഷ്​ട്രീയമില്ല. അമ്പതോളം വീടുകൾ നഷ്​ടപ്പെടുന്ന ആശങ്കയാണ് പ്രദേശത്തെ ജനങ്ങൾക്കുള്ളത്. സർവകക്ഷിയോഗത്തിന്​ മുമ്പ് സർവേ നടത്തിയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം.

യു.ഡി.എഫ് കാലത്ത് മെട്രോ, കണ്ണൂർ വിമാനത്താവളം, കളിയിക്കാവിള റോഡ്​ എന്നിവക്കുവേണ്ടി ഭൂമിയേറ്റെടുത്തപ്പോൾ ഒരു പ്രശ്നവുമുണ്ടായില്ല. അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. സമരം ചെയ്തവർ തീവ്രവാദികളാണെന്ന്​ പറഞ്ഞ മന്ത്രി ജി. സുധാകരനും മുൻ എം.പി എ. വിജയരാഘവ​നും മാപ്പ്​ പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ, ഡി.ഡി.സി പ്രസിഡൻറ്​ വി.വി. പ്രകാശ്, കെ.പി. അബ്​ദുൽ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ കൊളക്കാട്ടിൽ ഇബ്രാഹിംകുട്ടി, കാവുങ്ങൽ ലിയാഖത്തലി, കാടേങ്ങൽ അസീസ് ഹാജി, സി.കെ. മുഹമ്മദാജി, പി.കെ. നൗഫൽ എന്നിവർ സംബന്ധിച്ചു.

ഷബീനയുടെ സമരം ഗൗരവമേറിയത് -ചെന്നിത്തല
കോട്ടക്കൽ: ദേശീയപാത വികസനത്തി​​െൻറ പേരിൽ ഭൂമി നഷ്​ടപ്പെടുന്നതിനെതിരെയുള്ള അഡ്വ. ഷബീന ചൂരപ്പുലാക്കലി​​െൻറ സമരം ഗൗരവമേറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വാഗതമാ​െട്ട സമരപ്പന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം 11ന് സർവകക്ഷി യോഗത്തിൽ അവതരിപ്പിക്കും. ഷബീനയെ അദ്ദേഹം ഹാരമണിയിച്ചു. എം.എൽ.എമാരായ കെ.എൻ.എ. ഖാദർ, എ.പി. അനിൽകുമാർ, ഡി.സി.സി അധ്യക്ഷൻ വി.വി. പ്രകാശ് എന്നിവരും കൂടെയുണ്ടായിരുന്നു. വി.ടി. സുബൈർ തങ്ങൾ, സി. ആസാദ്, കുഞ്ഞാണി സ്വാഗതമാട്, വാഹിദ് ചങ്ങരംചോല, ഹനീഫ തൈക്കാടൻ, കെ.വി. നിഷാദ് എന്നിവർ സ്വീകരിച്ചു.

അതിജീവനത്തിനായുള്ള പോരാട്ടം -സുരേഷ് കീഴാറ്റൂർ
കോട്ടക്കൽ: അഡ്വ. ഷബീന ചൂരപ്പുലാക്കലിനെ കാണാൻ സമരപ്പന്തലിൽ കീഴാറ്റൂർ സമരനായകനെത്തി. അതിജീവനത്തിനായുള്ള പോരാട്ടമാണ് നടക്കുന്നതെന്നും ന്യായമായ അവകാശത്തിനും വേണ്ടിയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.



 

Tags:    
News Summary - Ramesh chennithal on national highway strike-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.