ബി.ജെ.പി ഗുജറാത്തെന്ന്​ പറയുന്ന നേമത്ത്​ യു.ഡി.എഫ്​ കൊടിനാട്ടും -രമേശ്​ ചെന്നിത്തല

സുല്‍ത്താന്‍ ബത്തേരി: എല്‍.ഡി.എഫ് ദുര്‍ബല സ്ഥാനാര്‍ഥികളെയിറക്കി ബി.ജെ.പിക്ക് വിജയിക്കാന്‍ അവസരമൊരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലമ്പുഴയില്‍ കഴിഞ്ഞ തവണ വി.എസ്. അച്യുതാനന്ദനെയാണ് സി.പി.എം മത്സരിപ്പിച്ചതെങ്കില്‍ ഇത്തവണ അവിടെ പ്രമുഖരാരുമില്ല. മഞ്ചേശ്വരമടക്കമുള്ള മണ്ഡലങ്ങളിലും സമാന സ്ഥിതിയാണുള്ളത്.

ബി.ജെ.പിയും സി.പി.എമ്മും പരസ്പരം കൈകോര്‍ക്കുന്നതിെൻറ തെളിവാണിത്. നേമം ഗുജറാത്താണെന്നാണ് ബി.ജെ.പി പറഞ്ഞത്. ആ ഗുജറാത്തില്‍ യു.ഡി.എഫിെൻറ കൊടിനാട്ടാനാണ് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയത്. പുലിയെ മടയില്‍ ചെന്നു നേരിടുകയെന്ന തന്ത്രമാണ് യു.ഡി.എഫ് ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പോകുന്നത്. ബി.ജെ.പിയെ നേരിടാന്‍ എന്തുകൊണ്ട് സി.പി.എം തയാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ വയനാട്ടില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കും. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത്, മെഡിക്കല്‍ കോളജിനായി ലഭിച്ച സ്ഥലത്ത് തറക്കല്ലിട്ടിരുന്നു. എന്നാല്‍, അഞ്ച് വര്‍ഷത്തിനിടയില്‍ മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടായില്ല. സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.

കെ.കെ. അബ്രഹാം അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍, പി.പി.എ. കരീം, ഇ.എ. ശങ്കരന്‍, പി.വി. ബാലചന്ദ്രന്‍, കെ.എല്‍. പൗലോസ്‌, എന്‍.എം. വിജയന്‍, പി.പി. അയൂബ്, അബ്​ദുൽ സലാം, പി.പി. ആലി, എം.എ. അസൈനാര്‍, പി.വി. ഉണ്ണി, കെ.എം.അബ്രഹാം, സി.പി. വര്‍ഗീസ്, ഉമ്മര്‍കുണ്ടാട്ടില്‍, ജോസഫ്‌ പെരുവേലി, ടി. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.