തിരുവനന്തപുരം: ലതികാ സുഭാഷിന് സീറ്റ് നൽകാനാവാത്തതിൽ വേദനയുണ്ടെന്നും എന്നാൽ അവരുടെ വികാരപ്രകടനം അൽപം കടന്നുപോയെന്നും രമേശ് ചെന്നിത്തല. ലതിക ഏറ്റുമാനൂരാണ് ആവശ്യപ്പെട്ടത്. അതല്ലാതെ മറ്റ് ഏതെങ്കിലും സീറ്റ് വേണ്ടെന്നും പറഞ്ഞിരുന്നു.
ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചുവരുന്ന സീറ്റാണ്. മുന്നണി രാഷ്ട്രീയത്തിെൻറ പരിമിതികളുണ്ട്. എങ്കിലും ആ സീറ്റ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലതികയെ ഉദ്ദേശിച്ച് പരമാവധി ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല.
മഹിള കോണ്‍ഗ്രസിന് ഒമ്പത് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇനിയും സീറ്റുകള്‍ പ്രഖ്യാപിക്കാനുണ്ട്. അൽപംകൂടി ക്ഷമിക്കാമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ തലമുറ മാറ്റമാണ് സ്ഥാനാർഥി പട്ടികയിലൂടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.