‘‘മോദിയെ വിമർശിച്ചാൽ രാജ്യ​േ​ദ്രാഹം, പിണറായിയെ വിമർശിച്ചാൽ കേരളത്തോടുള്ള അവഹേളനം’’

തിരുവനന്തപുരം: തന്നെ വ്യക്തിപരമായി അവഹേളിക്കാൻ സി.പി.എം സൈബർ ഗുണ്ടകളെ ആസൂത്രിതമായി ഏർപ്പെടുത്തിയിരിക്കുന്ന ുവെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല.

തനിക്കെതിരെയുള്ളത്​ സംഘടിത അക്രമണമാണ്​, തനിക്കിതിൽ പരാതിയ ില്ല. പക്ഷേ ഈ പ്രവണത ശരിയല്ല. ജനങ്ങൾ ഇത്​ തിരിച്ചറിയുന്നുണ്ട്​. നരേ​ന്ദ്രമോദിയെ വിമർശിച്ചാൽ രാജ്യ​ദ്രോഹം, പിണറായിയെ വിമർശിച്ചാൽ കേരളത്തോടുള്ള അവഹേളനം എന്ന നിലപാട്​ ജനാധിപത്യവിരുദ്ധമാണെന്നും ​രമേശ്​ ചെന്നിത്തല സ്വകാര്യ ചാനലിനോട്​ അഭിപ്രായപ്പെട്ടു.

കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ്. കെ.സുരേന്ദ്രന്‍റെ വിമര്‍ശനം മറുപടി അർഹിക്കുന്നില്ല. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണനാ ക്രമം വേണം. ഇൗ കാര്യത്തിൽ കേരളത്തിലെ എം.പിമാരുമായി ചർച്ച നടത്തിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:    
News Summary - ramesh chennithala against cpim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.