'ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല'; പരസ്യ വിമർശനവുമായി ചെന്നിത്തല

കോട്ടയം: ഡി.സി.സി പ്രസിഡന്‍റുമാരുടെ നിയമന വിഷയത്തിൽ കെ.പി.സി.സി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.സി.സി പട്ടിക സംബന്ധിച്ച് ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡി.സി.സി പ്രസിഡന്‍റായി നാട്ടകം സുരേഷ് ചുമതയേൽക്കുന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ഉമ്മൻചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതിയംഗവുമാണ് അദ്ദേഹം. ഉമ്മൻചാണ്ടിയുമായി സംഘടനാപരമായ ആലോചന നടത്തേണ്ട ബാധ്യത എല്ലാവർക്കും ഉണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

താനും ഉമ്മൻചാണ്ടിയും നയിച്ച 17 വർഷം പാർട്ടി വലിയ നേട്ടം കൈവരിച്ചു. കെ. കരുണാകരനും കെ. മുരളീധരനും അക്കാലത്താണ് പാർട്ടിയിൽ തിരിച്ചു വരുന്നത്. അന്ന് താൻ കെ.പി.സി.സി അധ്യക്ഷനും ഉമ്മൻചാണ്ടി പാർലമെന്‍ററി പാർട്ടി നേതാവുമായിരുന്നു. അത്ഭുതകരമായ തിരിച്ചു വരവാണ് അന്ന് കോൺഗ്രസ് നടത്തിയത്.

പ്രായത്തിന്‍റെ കാര്യം പറഞ്ഞ് മാറ്റി നിർത്തേണ്ട. അധികാരം കിട്ടിയപ്പോൾ താൻ ധാർഷ്ട്യത്തിന്‍റെ ഭാഷ ഉപയോഗിച്ചിട്ടില്ല. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ചു കൊണ്ടു പോയെന്നും ചെന്നിത്തല പറഞ്ഞു.

പാർട്ടി നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് നിൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Tags:    
News Summary - Ramesh Chennithala Attack to KPCC Officials in DCC President List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:34 GMT