​ചോദ്യപേപ്പർ വിവാദം: ജുഡീഷ്യൽ അന്വേഷണം വേണമെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: എസ്.എസ്.എൽ.സി കണക്ക് പരീക്ഷ ചോദ്യപേപ്പർ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശീന്ദ്ര​െൻറ ഫോൺ സംഭാഷണം ചോർന്നതിൽ അന്വേഷണം നടത്തുന്നതിന്  മുമ്പ് പരീക്ഷാ ക്രമക്കേടിൽ അനേഷ്വണം പ്രഖ്യാപിക്കണമായിരുന്നു. പളസ് വൺ ജോഗ്രഫി പരീക്ഷയിലും പളസ് ടു ജേർണലിസം പരീക്ഷയിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി രാജിവെക്കണം. ചോദ്യപേപ്പർ വിൽപന കെ.എസ്.ടി.എ വൻ ബിസിനസാക്കി മാറ്റി. വിഷയത്ത്തിൽ ഇടതുഅധ്യാപക സംഘടനയായ കെ.എസ്.ടി.എയെ സംരക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്നാർ കൈയേറ്റങ്ങളിൽ ഒന്നാം പ്രതി സി.പി.എം തന്നെയാണ്. മൂന്നാറിൽ വി.എസ് അച്ച്യുതാനന്ദ​െൻറ ദൗത്യം പരാജയപ്പെടുത്തിയതും സി.പി.എം ആണ്. കൈയേറ്റം തടയാനെത്തുന്നവരുടെ കയ്യും കാലും വെട്ടുമെന്ന് പറഞ്ഞത് സി.പി.എം നേതാവ് എം.എം മണിയായിരുന്നു. ഉദ്യോഗസ്ഥരെ നാലുകാലിൽ നടത്തുമെന്നാണ് എസ്.രാജേന്ദ്രൻ പറഞ്ഞത്. അന്ന് കെ പി സി സി പ്രസിഡൻറായിരുന്ന താൻ മൂന്നാർ ദൗത്യത്തെ സ്വാഗതം ചെയ്തതാണ്. ദൗത്യം പരാജയപ്പെട്ടതി​െൻറ ഉത്തരവാദിത്വം കോൺഗ്രസി​െൻറ തലയിൽ കെട്ടിവെക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
കൈയേറ്റങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വി.എസ് പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്. അദ്ദേഹത്തോട് പറയാൻ ധൈര്യമില്ലാത്തതിനാലാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

മൂന്നാറിൽ സി.പി.എം നേതാക്കളാണ് കൂടുതൽ സ്ഥലവും കൈയേറിയിരിക്കുന്നത്. കൈയേറിയ സ്ഥലത്താണ് കോപറേറ്റീവ്  സൊസൈറ്റി നിൽക്കുന്നത്.
എസ് രാജേന്ദ്രൻ എം.എൽ.എയുടെ വീട് പട്ടയഭൂമിയിൽ അല്ലെന്ന് വിവരാവകാശ രേഖകളിൽ തെളിഞ്ഞതാണ്. അദ്ദേഹത്തി​െൻറ  കയ്യിലുള്ളത് വ്യാജപട്ടയമാണെന്നും ചെന്നിത്തല പറഞ്ഞു.
മൂന്നാർ കൈയേറ്റം തടയാൻ മുഖ്യമന്ത്രി ഫലപ്രദമായ നടപടികളൊന്നു എടുത്തില്ല. മുഖ്യമന്ത്രി വസ്തുതകൾ മനസിലാകുന്നില്ല. യു.ഡി.എഫ് കാലത്തെ കയ്യേറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. മൂന്നാറിൽ കോൺഗ്രസ് കൈയേറിയിട്ടുണ്ടെങ്കിൽ അതും ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കയ്യേറ്റം തടയാനുള്ള ഒരു മാർമനിർദേശവും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ആവശ്യാനുസരണം റിസോർട്ടുകൾ അനുവാദിക്കാമെനാണ് അദ്ദേഹ പറഞ്ഞത്. ഏതു മാനദണ്ഡപ്രകാരമാണ് അത് തിരിച്ചറിയുന്നതെന്നും  മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Tags:    
News Summary - Ramesh chennithala - exam scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.