എൽ.ഡി.എഫ് വിപുലീകരണം: അനഭിമതർ പെട്ടെന്ന് പരിശുദ്ധരായി -ചെന്നിത്തല

കൊച്ചി: ഇക്കാലമത്രയും സി.പി.എമ്മിന് അനഭിമതരായവർ പെട്ടെന്ന് പരിശുദ്ധരായതി​​െൻറ തെളിവാണ് ഇടതുമുന്നണി വിപുലീക രണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അ‍ ഴിമതിക്കാരനെന്ന്​ പറഞ്ഞാണ് ആർ.ബാലകൃഷ്ണപിള്ളയെ വി.എസ് അച്യുതാനന്ദൻ ജയിലിലാക്കിയത്. വി.എസിനെയും പിള്ളയെയും ഒരു മിച്ചിരുത്തി മുന്നണി ശക്തിപ്പെടുത്താനുള്ള തീരുമാനം അപാരമാണ്. അ‍ഴിമതിയുമായി സന്ധി ചെയ്യാൻ സി.പി.എമ്മിന് മടിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വീരേന്ദ്രകുമാർ ഭൂമി ​ൈകയേറ്റക്കാരനാണെന്ന നിലപാട് മാറ്റിയോ എന്ന് സി.പി.എം വ്യക്തമാക്കണം. എൽ.ഡി.എഫിനൊപ്പം ചേർന്നാൽ ശ്രേഷ്ഠർ, അല്ലെങ്കിൽ അധമർ എന്നാണ് അവരുടെ നയം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മുന്നണി വിപുലീകരണം. എന്നാൽ, ഇതുകൊണ്ടൊന്നും ഇടതുമുന്നണി ശക്തമാക്കാൻ കഴിയില്ല.

ശബരിമലയിൽ സർക്കാർ ചെയ്യുന്നത് നാറാണത്ത് ഭ്രാന്തൻ ചെയ്തതുപോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മനിതി സംഘത്തെയുൾ​െപ്പടെ മുകളിലെത്തിക്കുന്നു, തൊട്ടുപിന്നാലെ താഴെയിറക്കുന്നു. ഇവരെ ആരാണ് കൊണ്ടുപോയത്, തിരിച്ചിറക്കിയത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്തണം. ശബരിമല തീർഥാടനം അട്ടിമറിക്കാൻ സർക്കാർ ബോധപൂർവം ശ്രമിക്കുകയാണ്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും പുഷ്​ടിപ്പെടുത്തുക എന്ന അജണ്ടയാണ് സർക്കാറിനുള്ളത്. വനിതാമതിൽ എന്ന വർഗീയ മതിലിലൂടെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുകയാണോ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കണം.

നിലവിൽ സംസ്ഥാനത്തെ നവോത്ഥാനത്തിന് ഒരു കുഴപ്പവുമില്ല. ഇല്ലാത്ത പ്രശ്നം ചൂണ്ടിക്കാട്ടി, വർഗീയത പരത്തുകയാണ്. മതിലിന്​ ആളെകൂട്ടാനായി ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്​. ക്ഷേമപെൻഷനിൽ നിന്നുപോലും കൊള്ളയടിച്ചും നിർബന്ധിത പണപ്പിരിവ്​ നടത്തിയുമാണ് ഫണ്ടുണ്ടാക്കുന്നത്. 18 വയസ്സിൽ താഴെയുള്ളവരെ പങ്കെടുപ്പിക്കരുതെന്ന കോടതിയുത്തരവിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം വനിതാമതിലിന്​ പിന്നാലെ പോവുന്നതിനാൽ സംസ്ഥാനത്ത് ‍ഭരണ സ്തംഭനമാണ്​. മതിലിനെ നിയമപരമായും രാഷ്​ട്രീയമായും നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:    
News Summary - Ramesh chennithala LDF -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.