എ​.കെ.ജി സെന്റർ ആക്രമണം: ആഭ്യന്തര മന്ത്രി താനായിരുന്നെങ്കിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടിച്ചിരിക്കും -ചെന്നിത്തല

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി താനായിരുന്നെങ്കിൽ എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതികളെ ഉടൻ പിടികൂടിയേനെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.കെ.ജി സെന്റർ ആക്രമിച്ച പ്രതികൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചില്ല.

പി.ടി ഉഷക്കും കെ.കെ രമക്കും എതിരായ എളമരം കരീമിന്റെ പ്രസ്താവനകൾക്കെതിരെയും ചെന്നിത്തല രംഗത്തെത്തി. പി.ടി ഉഷയെ എളമരം കരീം ആക്ഷേപിച്ചത് തെറ്റാണ്. രാഷ്ട്രീയമുള്ള ആളല്ല പി.ടി ഉഷ. കെ.കെ രമയെ ആക്ഷേപിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു. 

Tags:    
News Summary - Ramesh chennithala Press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.