കെ.എം. മാണിക്ക്​ യു.ഡി.എഫിലേക്ക്​ തിരിച്ചുവരാം -രമേശ്​ ചെന്നിത്തല

കാസർകോട്​: കെ.എം. മാണിക്ക്​ യു.ഡി.എഫിലേക്ക്​ തിരിച്ചുവരാമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. മാണി യു.ഡി.എഫി​​​െൻറ അവിഭാജ്യഘടകമാണ്​. വ​​െൻറിലേറ്ററിലുള്ള പാർട്ടിയാണെന്ന സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​​​െൻറ അഭിപ്രായം യു.ഡി.എഫിനില്ല. കോൺഗ്രസുമായി സഹകരിക്കുന്ന വിഷയത്തിൽ വി.എസ്.​ അച്യുതാനന്ദൻ സി.പി.എം ജനറൽ സെക്രട്ടറിക്ക്​ അയച്ച കത്ത്​ കാമ്പുള്ളതാണ്​.

വി.എസി​​​െൻറ അഭിപ്രായത്തിന്​ സംസ്ഥാനഘടകം എതിരുനിൽക്കുന്നത്​ ബി.ജെ.പിയെ സഹായിക്കാനാണ്​. കോടിയേരിയുടെ ​ഇന്ത്യാവിരുദ്ധ പ്രസ്​താവന നിർത്തണം. കമ്യൂണിസ്​റ്റുകാരനാണെങ്കിലും കോടിയേരി ജീവിക്കുന്നത്​ ഇന്ത്യയിലാണെന്ന്​ ഒാർക്കണം. സംസ്ഥാനത്ത്​ ഭരണം നിശ്ചലമായിരിക്കുകയാണ്​. മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സമ്മേളനങ്ങളിലാണ്​. ക്രമസമാധാനനില തകർന്നു. ഭരണം ഇല്ലാതായി. സമ്മേളനം കഴിയുന്നതുവരെ സെക്ര​േട്ടറിയറ്റ്​ പൂട്ടിയിടണമെന്ന്​ ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Ramesh Chennithala react KM Mani's UDF Entry -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.