കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് സമരവീര്യത്തെ തകർക്കാനാവില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് സമരവീര്യത്തെ തകർക്കാമെന്ന ധാരണ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. എല്ലാവരുടെയും പേരിൽ ഇപ്പോൾ കേസെടുത്തിരിക്കുകയാണ്. കേസെടുത്തു മർദനം നടത്തിയും ഭരണകൂടത്തെ ഉപയോഗിച്ചു പ്രതിപക്ഷ സമരങ്ങളെ ഇല്ലായ്മ ചെയ്യാമെന്ന ധാരണയാണെയിൽ മുഖ്യമന്ത്രിക്ക് തെറ്റി. ഭരണകൂടത്തിന്റെ ഭീകരത എത്ര ശക്തമാക്കിയാലും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം കോൺഗ്രസ് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനപരമായ സമരങ്ങളായിരിക്കും കോൺഗ്സ് നടത്തുക അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. ഇന്നലെ ചെയ്ത കാര്യങ്ങൾ തന്നെ നിങ്ങൾ ആലോചിക്കുക. ഞങ്ങളവിടെ സ്റ്റേജിൽ നിന്ന മുഴുവൻ ആളുകൾക്കും ശ്വാസതടസം ഉണ്ടാക്കുന്ന ഭീതിയിലാണ് വെള്ളം ചീറ്റിച്ചതും കണ്ണീർ വാതകം പ്രയോഗിച്ചതും, എന്ത് കാര്യത്തിനാണ് ഇത്തരം ഒരു പ്രവർത്തി ചെയ്തത് ? ഹൈഡോസ് കണ്ണീർ വാതകമാണ് പ്രയോഗിച്ചത് അവിടെ നിന്ന എല്ലാവർക്കും ശ്വാസതടസമുണ്ടായി.

ഞങ്ങൾ ആശുപത്രിയിൽ പോയില്ലായെന്നേയൊള്ളു. എന്നെയും കെ.മുരളീധരനെയും വളരെ പ്രയാസപ്പെട്ടാണ് പ്രവർത്തകർ കാറിൽ കയറ്റിയത്. ഇങ്ങിനെ ഒരു സംഭവം കേരളത്തിലാദ്യമല്ലേ? പൊലീസ് ഇങ്ങിനെ ചെയ്യാൻ പാടുണ്ടോ? അപ്പോൾ മുഖ്യമന്ത്രി പൊലീസ് എല്ലാം നോക്കി കൊള്ളുമെന്ന് പറഞ്ഞത് പൊലീസിനുള്ള മുന്നറിയിപ്പ് നൽകലായിരുന്നു. അതിനു ശേഷം എല്ലാവരുടെയും പേരിൽ കേസെടുത്തിരിക്കുന്നു.

കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. വീടുകളിൽ കിടന്നുറങ്ങുന്ന പ്രവർത്തകരെ മുഴുവൻ അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കുന്നു , കരുതൽ തടങ്കൽ പ്രയോഗിക്കുന്നത് ദൗർഭാഗ്യമാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗുണ്ടകളും പൊലീസും ചേർന്ന് പ്രവർത്തകരെ മർദിക്കുന്നു. ഇതെന്തു കാടത്തമാണ്? ഈ കാട്ടുനീതിക്കെതിരെയുള്ള പോരാട്ടം ഞങ്ങൾ തുടരും.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പൊലീസ് എല്ലാം നോക്കി കൊള്ളുമെന്നാണ്. അങ്ങിനെ മുഖ്യമന്ത്രി പറയാൻ പാടുണ്ടോ? പൊലീസിന് എന്തും ചെയ്യാൻ മുഖ്യമന്ത്രി ലൈസൻസ് കൊടുത്തിരിക്കുകയാണ്. അങ്ങിനെ മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Tags:    
News Summary - Ramesh Chennithala said that we cannot break the spirit of the struggle by filing a case against all the Congress leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.