ആലപ്പുഴ: കെ-റെയിലിന് ഓശാനപാടുന്ന സംവാദം പ്രഹസനമാണെന്ന് രമേശ് ചെന്നിത്തല എം.എൽ.എ. സർക്കാറിന് മംഗളപത്രം എഴുതുന്ന സംവാദത്തിൽ എന്തുചർച്ചയാണ് നടക്കുന്നത്. ചർച്ചയിൽ പങ്കെടുക്കാൻ ജോസഫ് സി. മാത്യുവിനെ ക്ഷണിച്ചിട്ട് വേണ്ടെന്നുവെക്കുകയായിരുന്നു. അദ്ദേഹം ആരാണെന്നാണ് കോടിയേരി ചോദിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി
അദ്ദേഹത്തിന് ഇപ്പോൾ പലകാര്യങ്ങളും അറിയില്ല. സിൽവർലൈൻ പദ്ധതി കൊലറെയിലാണ്. ജനങ്ങൾ തള്ളിക്കളഞ്ഞ പദ്ധതി നടപ്പാക്കാമെന്ന വ്യാമോഹം സർക്കാറിനുവേണ്ട. ഇതിനെ സർവശക്തിയും ഉപയോഗിച്ച് യു.ഡി.എഫ് എതിർക്കും. അധികാരത്തിന്‍റെ ഹുങ്കിലാണ് ആളുകളുടെ പല്ല് അടിച്ചുപൊളിക്കുമെന്ന് പറയുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.