ഷുഹൈബ് വധം: പ്രതികളെ പിടിക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫിസി​െൻറ ഇടപെടൽ മൂലം -ചെന്നിത്തല

കോട്ടയം:  യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ  അറസ്​റ്റ്​​ ചെയ്യാത്തതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസി​​​െൻറ ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു ദിവസമായിട്ടും ഒരാളെപ്പോലും പിടികൂടാത്തത്​  ഈ ആരോപണം ശരിവെക്കുന്നു. നിയമസഭയിൽ കൊലപാതക രാഷ്​ട്രീയത്തിനെതിരെ വായ തോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി ത​​​െൻറ പ്രദേശത്ത് നടന്ന കൊലപാതകത്തിൽ വായ തുറക്കാത്തത്  ലജ്ജാകരമാണ്.

സംഭവത്തിൽ സി.പി.എമ്മിനു പങ്കി​െല്ലന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്നവരാരും അത് വിശ്വസിക്കില്ല. ജയിലുകൾ കുത്തഴിഞ്ഞ നിലയിലാണ്. ജയിലിനുള്ളിലിരുന്ന് കൊലപാതകം  ആസൂത്രണം ചെയ്യാൻ  ഉദ്യോഗസ്ഥരുടെ സഹായമുണ്ട്. പരോളിലിറങ്ങിയ പ്രതികൾ ഷുഹൈബി​​​െൻറ കൊലക്കു  പിന്നിലുണ്ട്. സി.പി.എമ്മി​​​െൻറ ഭീഷണി ഉണ്ടായിട്ടും പൊലീസ്​ മുൻകരുതൽ എടുക്കാത്തതാണ്​ കൊലക്ക്  കാരണം.

പൊലീസി​​​െൻറ പ്രവർത്തനം നീതിപൂർവമല്ലെന്ന് ഷുഹൈബി​​​െൻറ കുടുംബം പറഞ്ഞാൽ അത് തള്ളിക്കളയാനാവില്ല.  ഇപ്പോൾ സി.ബി.ഐ അന്വേഷണം യു.ഡി.എഫ് ഉന്നയിക്കുന്നില്ല. പിണറായി സർക്കാർ വന്ന ശേഷം 22 രാഷ്​ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. മലബാറിൽ ഭയത്തി​​​െൻറ രാഷ്​ട്രീയം വിതക്കുകയാണ് സി.പി.എം. ചുവപ്പുഭീകരതയും കാവിഭീകരതയും നാടിനെ നടുക്കി  മുന്നോട്ടുപോകുമ്പോൾ നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെയും ഇതിലേക്ക് വലിച്ചിഴക്കുകയാണ്.  

കോടിയേരിയുടെ മക​​​െൻറ സാമ്പത്തിക തട്ടിപ്പുകേസിൽ പണം നൽകാതെ പരാതിക്കാരനായ അറബിക്കു കൈകൊടുത്ത്  പിരിഞ്ഞെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല. കെ.എം. മാണി അഭിപ്രായം വ്യക്തമാക്കാതെ അദ്ദേഹവുമായി  യു.ഡി.എഫ്  ചർച്ചക്ക് തയ്യാറാവില്ല. സി.പി.ഐയെ യു.ഡി.എഫിലെടുക്കാൻ ഉദ്ദേശ്യമി​െല്ലന്നും ചെന്നിത്തല പറഞ്ഞു. ജോസഫ് വാഴക്കൻ, അഡ്വ. പി.എസ്. രഘുറാം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.


കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അതീവ ഗുരുതരം -ടി. സിദ്ദീഖ്​ 
മട്ടന്നൂര്‍:  ഷുഹൈബ്​ വധക്കേസ്​ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട്​ കെ.എസ്​.യു മട്ടന്നൂർ പൊലീസ്​ സ്​റ്റേഷനു മുന്നിൽ നടത്തിയ ഉപവാസത്തിൽ പ്രതിഷേധമിരമ്പി. കെ.എസ്.യു ജില്ല പ്രസിഡൻറ്​ മുഹമ്മദ് ഷമ്മാസ് നേതൃത്വം നല്‍കിയ ഉപവാസ സമരത്തിൽ നൂറുകണക്കിന്​ പ്രവർത്തകർ പ​െങ്കടുത്തു.  കോഴിക്കോട്​ ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദീഖ്​ ഉദ്​ഘാടനം ചെയ്​തു.  

ഷുഹൈബ്​ വധം സി.പി.എമ്മി​​​െൻറ ആണിക്കല്ല് ഇളക്കുമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് നടപടി അതീവ ഗുരുതരമാണെന്നും ടി. സിദ്ദീഖ്​  പറഞ്ഞു. നീതി നടപ്പാക്കാന്‍ ബാധ്യതയുള്ള പൊലീസ്, പിണറായി വിജയ​​​െൻറ ഭരണത്തില്‍ നീതി നിഷേധിക്കുകയാണ്. പൊതുജനത്തിന് സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും സിദ്ദീഖ്​ തുടർന്നു. 

കൃത്യവിലോപം നടത്തി കൊലയാളികളെ സംരക്ഷിക്കാന്‍ പൊലീസ് പദവിയും സ്ഥാനവും ദുരുപയോഗം ചെയ്താല്‍ കൈയുംകെട്ടി നോക്കിനില്‍ക്കുമെന്ന് കരുതരുതെന്ന് മുന്‍മന്ത്രി കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ സമരമുറയിലൂടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗാന്ധിയന്‍ പ്രത്യയ ശാസ്ത്രമായിരിക്കില്ല വളരുന്ന തലമുറ കൈകാര്യം ചെയ്യുകയെന്ന്​ തിരിച്ചറിയണമെന്ന്​ അദ്ദേഹം പറഞ്ഞു. 

കണ്ണൂരില്‍ കൊലനടക്കുമ്പോള്‍ മാപ്പിളപ്പാട്ടി​​​െൻറ പേരില്‍ വോട്ട് നേടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും കെ.എം. ഷാജി എം.എല്‍.എ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, ആര്‍.എം.പി നേതാവ് കെ.കെ. രമ,  ചന്ദ്രന്‍ തില്ലങ്കേരി, റിജില്‍ മാക്കുറ്റി, സുധീപ് ജയിംസ്, വി.എ. നാരായണന്‍, ജോഷി കണ്ടത്തില്‍, ആദര്‍ശ് മാങ്ങാട്ടിടം, ഹരികൃഷ്ണന്‍ പാളാട്, സി.പി. അഭിജിത്ത് എന്നിവർ സംസാരിച്ചു.  ഉപവാസത്തിന് അനുഭാവം പ്രകടിപ്പിച്ച്  യൂത്ത് കോണ്‍ഗ്രസ്, മുസ്​ലിം ലീഗ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. 

Tags:    
News Summary - Ramesh chennithala on shuhaib murder-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.