മലപ്പുറം: ഹാദിയ വിഷയത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ സർക്കാർ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. തെറ്റായ ഈ നിലപാടിൽ താൻ പ്രതിഷേധിക്കുന്നു. ഹാദിയയുടേത് പൗരാവകാശ ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്. കെ.പി.സി.സി പട്ടികയിൽ താൻ സംതൃപ്തനാണ്. 283 പേരുടെ പട്ടികയാണിത്. എല്ലാ ഗ്രൂപ്പിനെയും പരിഗണിച്ചിട്ടുണ്ട്. എ.ഐ.സി.സി പട്ടിക അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. കഴിവുള്ളവർ ഇനിയും പുറത്തുണ്ട്. പുതിയ കെ.പി.സി.സി പ്രസിഡൻറ് വന്നാൽ 10 ശതമാനം വർധിപ്പിക്കാൻ കഴിയും- ചെന്നിത്തല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.