രമേശ്​​​ പിഷാരടി കോൺഗ്രസിലേക്ക്​; ഐശ്വര്യ കേരള യാത്രയിൽ പ​ങ്കെടുക്കും

തിരുവനന്തപുരം: നടനും ഹാസ്യതാരവുമായ രമേശ്​​ പിഷാരടി കോൺഗ്രസിൽ ചേർന്നേക്കും. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ രമേശ്​ പിഷാരടി ഇന്ന്​ പ​ങ്കെടുക്കും. കോ​ൺഗ്രസിലെ യുവനേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ്​ തീരുമാനം.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്ഥാനാർഥിയെ പിന്തുണച്ച്​ രമേശ്​ പിഷാരടി രംഗത്തെത്തിയിരുന്നു. പിഷാരടിയുടെ കോൺഗ്രസ്​ ​പ്രവേശനത്തിൽ സന്തോഷമുണ്ടെന്ന്​ നടനും സുഹൃത്തുമായ ധർമജൻ ബോൾഗാട്ടി പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.