ഫിസിയോതെറാപ്പിസ്റ്റ്​ കോർഡിനേഷൻ സംഘടിപ്പിച്ച ‘രംഗോലി ടാലന്‍റ്​ഹണ്ട്​ 2021’ൽ വിജയിച്ച ബിനീദ്​ ബഷീറിന്​ മുൻമന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ ഡോ: എം.കെ. മുനീർ പുരസ്​കാരം സമ്മാനിക്കുന്നു

രംഗോലി കലാപ്രതിഭാ പുരസ്​കാരം സമ്മാനിച്ചു

തിരുവനന്തപുരം: കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ്​ കോർഡിനേഷൻ സംസ്​ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'രംഗോലി ടാലന്‍റ്​ഹണ്ട്​ 2021' സമാപിച്ചു. സംസഥാന തലത്തിൽ ഫിസിയോതെറാപ്പിസ്റ്റുകൾക്കായി നടത്തിയ കലാസാഹിത്യ മത്സരങ്ങളിൽ നൂറുകണക്കിനുപേർ പങ്കടുത്തു.


തിരുവനന്തപുരം വഞ്ചുവം സ്വദേശി​ ബിനീദ്​ ബഷീർ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ടാലന്‍റ്​ഹണ്ടിന്‍റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ വോ​ട്ടെടുപ്പും നടത്തിയിരുന്നു. തിരുവനന്തപുരത്ത്​ നടന്ന ചടങ്ങിൽ മുൻമന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ ഡോ: എം.കെ. മുനീർ കലാപ്രതിഭാ പുരസ്​കാരം സമ്മാനിച്ചു. കേരള അസോസിയേഷൻ ഫോർ ഫിസിയോതെറാപ്പിസ്റ്റ് യൂനിയൻ വൈസ്​പ്രസിഡന്‍റ്​ വിനോദ്​ കണ്ടല പ​ങ്കെടുത്തു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.