തിരുവനന്തപുരം: രഞ്ജിത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ‘പാലേരി മാണിക്യം’ സിനിമയുടെ ഓഡിഷനുവേണ്ടിയാണ് വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാൽ മടക്കിയയച്ചുവെന്നുമുള്ള രഞ്‌ജിത്തിന്റെ വാദം അവർ തള്ളി.
ചിത്രത്തിൽ അഭിനയിക്കാനാണ് തന്നെ വിളിച്ചതെന്നും ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും അവർ പ്രതികരിച്ചു. പരാതി നൽകാനും മറ്റും കേരളത്തിലേക്ക് വരാൻ കഴിയില്ല. ബംഗാളിൽ ജോലിത്തിരക്കിലാണ്. കേരളത്തിൽ ആരെങ്കിലും പിന്തുണക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ടുപോകും.
സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയുന്ന കാലമാണിത്. മമത ബാനർജി സർക്കാറിനെതിരെ അടക്കം ശക്തമായ ശബ്ദമുയർത്തിയിട്ടുണ്ട് താൻ. ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ തനിക്ക് നേരെയുണ്ടായ മോശം അനുഭവം തുറന്നുപറയാനുള്ള അവകാശമില്ലേ. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് താൻ പറയുന്നില്ല. തെറ്റുപറ്റിയെന്ന് സമ്മതിക്കണം. മാപ്പുപറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണമെന്നും ശ്രീലേഖ മിത്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.