രൺജിത് ശ്രീനിവാസൻ

ര​ൺ​ജി​ത്​ ശ്രീ​നി​വാ​സ​ന്‍ വധം: പ്രതികളുടെ മാനസികനില പരിശോധിച്ചു; പരിശോധന നടത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളജിൽ

അമ്പലപ്പുഴ: ബി.​ജെ.​പി നേ​താ​വും ഒ.​ബി.​സി മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന അ​ഡ്വ. ര​ൺ​ജി​ത്​ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ 15 പ്രതികളുടെയും മാനസികനില പരിശോധിച്ചു. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോടതിയുടെ നിർദേശത്തെ തുടർന്നാണ്​ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിലെത്തിച്ച്​​ പരിശോധന നടത്തിയത്.

ഒരു പ്രതിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ അത്യാഹിത വിഭാഗത്തില്‍ പരിശോധന നടത്തിയ ശേഷമാണ് മാനസികാരോഗ്യ വിഭാഗത്തിലെത്തിച്ചത്. അമ്പലപ്പുഴ ഡിവൈ.എസ്.പി ബിനു വി. നായരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെതന്നെ വന്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 10.30ന്​ ആരംഭിച്ച പരിശോധന ഉച്ചക്ക് രണ്ടുവരെ തുടര്‍ന്നു. പിന്നീട് പ്രതികളെ മാവേലിക്കര സബ്​ജയിലിലേക്ക്​ മാറ്റി.

പ്രതികളുടെ മാനസികാരോഗ്യം സംബന്ധിച്ച ഡോക്ടറുടെ റിപ്പോർട്ടും ജയിലിലെ പെരുമാറ്റം സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ടും 25നുമുമ്പ്​ ഹാജരാക്കാൻ മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി നിർദേശിച്ചിരുന്നു. കേസ് ജനുവരി 25ന് വീണ്ടും പരിഗണിക്കുന്ന കോടതി പ്രതികൾക്ക് പറയാനുള്ളത് കേട്ടശേഷം ശിക്ഷ വിധിപറയും.

Tags:    
News Summary - Ranjith Srinivasan murder: The mental condition of the accused was examined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.