ബാലികയെ പീഡിപ്പിച്ചയാൾക്ക്​ 28 വർഷം കഠിനതടവ്​; 1.15 ലക്ഷം പിഴ

തൊ​ടു​പു​ഴ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ബാ​ലി​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക്‌ വി​വി​ ധ വ​കു​പ്പു​ക​ളി​ലാ​യി 28 വ​ർ​ഷം ക​ഠി​ന​ത​ട​വും 1.15 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​ടു​ക്കി മ​ണി​യാ​റ​ൻ​കു​ടി താ ​മ​ര​ക്കാ​ട്ട്‌ സ​ജീ​വി​നെ​യാ​ണ്​ (36) തൊ​ടു​പു​ഴ പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്‌​ജി കെ. ​അ​നി​ൽ​കു​മാ​ർ ശി ​ക്ഷി​ച്ച​ത്‌.

2013 ഏ​പ്രി​ലി​ലാ​ണ്‌ സം​ഭ​വം. പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഭ​യ​ന്ന കു​ട്ടി ആ​രോ​ടും പ​റ​ഞ്ഞി​ല്ല. പി​ന്നീ​ട്‌ സ്‌​കൂ​ളി​ൽ കൗ​ൺ​സ​ലി​ങ്ങി​നി​ടെ ചൈ​ൽ​ഡ്‌​ലൈ​ൻ പ്ര​വ​ർ​ത്ത​ക​രാ​ണ്‌ വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്‌.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന്‌ അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​തി​ന്​ 10 വ​ർ​ഷം വീ​തം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ വീ​തം പി​ഴ​യു​മാ​ണ്​ ശി​ക്ഷ. കൊ​ല്ലു​മെ​ന്ന്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്‌ മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 5,000 രൂ​പ പി​ഴ​യു​മാ​ണ്‌ ശി​ക്ഷ.

പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം എ​ട്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വു​കൂ​ടി അ​നു​ഭ​വി​ക്ക​ണം. പി​ഴ അ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ബാ​ലി​ക​ക്ക്​ ന​ൽ​ക​ണം. ശി​ക്ഷ ഒ​രേ കാ​ല​യ​ള​വി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ പ​ര​മാ​വ​ധി പ​ത്തു വ​ർ​ഷ​മാ​യി​രി​ക്കും ക​ഠി​ന​ത​ട​വ്‌. അ​റ​സ്‌​റ്റി​ലാ​യ​ശേ​ഷം കോ​ട​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഒ​ളി​വി​ൽ പോ​യി​രു​ന്നു. വി​ചാ​ര​ണ​ഘ​ട്ട​ത്തി​ലാ​ണ്‌ പി​ന്നീ​ട്‌ അ​റ​സ്‌​റ്റി​ലാ​യ​ത്‌.

Tags:    
News Summary - rape against girl; 28 years imprisonment and 1.15 lakh fine -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.