േകാട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിെനതിരായ പരാതിയിൽ സന്യാസിനി സമൂഹം വിട്ട ബംഗളൂരുവിലുള്ള യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പീഡനം നടന്നുെവന്ന് കന്യാസ്ത്രീ പരാതിയിൽ പറയുന്ന കാലഘട്ടത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന യുവതി ഇപ്പോൾ ബംഗളൂരുവിൽ പഠിക്കുകയാണ്.
പീഡനം സംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നിെല്ലന്നാണ് ഇവർ നൽകിയ മൊഴി. ഫ്രാേങ്കാ മുളക്കലിെൻറ പീഡനം മൂലമല്ല, വ്യക്തിപരമായ പ്രശ്നങ്ങൾ മൂലമാണ് കന്യസ്ത്രീമഠം വിട്ടതെന്നാണ് ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. 2006ലാണ് ഇവർ സന്യസ്ത ജീവിതം ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസവും ഒരു മുൻ കന്യാസ്ത്രീയുടെ മൊഴി അന്വേഷണ സംഘം എടുത്തിരുന്നു.
ശനിയാഴ്ച വൈകീട്ട് അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി. അടുത്ത ദിവസം ബിഹാറിലെത്തി ചില മുൻ കന്യാസ്ത്രീകളുടെയും ന്യൂഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതിയുടെയും മൊഴി വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ നേതൃത്വത്തിലുള്ള സംഘം ശേഖരിക്കും. അതിനിടെ, ബിഷപ് പീഡിപ്പിെച്ചന്ന് കാണിച്ച് പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാടിന് സമീപം നാടുകുന്നിലെ കോൺവൻറിന് പൊലീസ് കാവൽ ഏർപ്പെടുത്തി. രഹസ്യാന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.