യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്​റ്റിൽ 

പാ​മ്പാ​ടി (കോ​ട്ട​യം): യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൂ​രോ​പ്പ​ട മാ​ട​പ്പാ​ട് ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി പൊ​ൻ​കു​ന്നം ചെ​റു​വ​ള്ളി ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പം വാ​ളാ​ർ പ​ള്ളി​ൽ സി​നേ​ഷ് കു​മാ​റി​നെ​ (ഹ​രി-38)  പാ​മ്പാ​ടി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. 

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. രാ​ത്രി​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ   അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന്​ കാ​ണി​ച്ച്​ ​യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്​​റ്റ്. യു​വ​തി​യും ഭ​ർ​ത്താ​വും  വെ​ള്ളി​യാ​ഴ്ച പാ​മ്പാ​ടി സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന്​ പാ​മ്പാ​ടി സി.​ഐ യു.​ശ്രീ​ജി​ത്ത്, എ​സ്.​ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മാ​ട​പ്പാ​ട്ടെ വീ​ട്ടി​ലെ​ത്തി ഹ​രി​യെ അ​റ​സ്​​റ്റു ചെ​യ്​​തു. 

2015ൽ ​ഇ​പ്പോ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​നു​ജ​ത്തി​യെ പീ​ഡി​പ്പി​ച്ച​തി​ന്​ നൂ​റ​നാ​ട് പൊ​ലീ​സ്​ ഇ​യാ​ളെ​ അ​റ​സ്​​റ്റു​ചെ​യ്തി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ ഹ​രി മൂ​ന്നു മാ​സം റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. പീ​ഡ​ന​ത്തി​ന്​ കൂ​ട്ടു​നി​ന്നു​വെ​ന്ന കു​റ്റ​ത്തി​ന്​ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​നെ​യും അ​റ​സ്​​റ്റു ചെ​യ്തി​രു​ന്നു.
മാ​ട​പ്പാ​ട് ക്ഷേ​ത്ര​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പൂ​ജ​ക​ൾ ചെ​യ്തു​വ​രു​ന്ന ഹ​രി ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​ക്കാ​രോ​ട്​ ശ്രീ​ഹ​രി ന​മ്പൂ​തി​രി എ​ന്നാ​ണു പേ​രു​പ​റ​ഞ്ഞ​ത്. കോ​ട്ട​യം ഫ​സ്​​റ്റ് ക്ലാ​സ്​ മ​ജി​സ്​േ​ട്ര​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഹ​രി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​്​ ചെ​യ്തു. 

Tags:    
News Summary - rape attempt- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.