കുറ്റപത്രം സമർപ്പിച്ചെന്ന് പ്രോസിക്യൂഷനും മറച്ചുവെച്ചു; ബലാൽസംഗക്കേസ് പ്രതിക്ക് ജാമ്യം

കൊച്ചി: സ്‍കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യം നേടിയതിനെതിരെ പൊലീസ് ഹൈകോടതിയിൽ. എറണാകുളം സ്വദേശിനിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷായാണ് കുറ്റപ്പത്രം സമർപ്പിച്ച കാര്യം മറിച്ചുവെച്ച് ജാമ്യം നേടിയത്. ഹൈകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ജാമ്യം നേടിയതെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് ഹൈകോടതിയെ സമീപിച്ചത്. 

അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സഫര്‍ഷാക്ക് സോപാധിക ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗം വാദം. കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് പ്രോസിക്യൂഷനും ഏറ്റുപറഞ്ഞു. ഗുരുതരമായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമര്‍ശിച്ചു.

ജനുവരി 7നാണ് എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയെ സഫര്‍ കൊലപ്പെടുത്തി വാല്‍പ്പാറയിലെ കാട്ടില്‍ ഉപേക്ഷിച്ചത്. എറണാകുളത്തെ സ്വകാര്യ കാര്‍ സര്‍വീസ് സെന്‍ററിലെ ജീവനക്കാരനാണ് സഫര്‍. ഇവിടെനിന്നുമെടുത്ത കാറിലായിരുന്നു ഇവർ മലക്കപ്പാറയിലെത്തിയത്. ജനുവരി 8നാണ് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒന്നിനു തന്നെ വിചാരണക്കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.  ഇക്കാര്യം പ്രതിഭാഗം മാത്രമല്ല പ്രോസിക്യൂഷനും കോടതിയില്‍ മറച്ചുവച്ചു.

ജാമ്യം റദ്ദാക്കാൻ പൊലീസ് അപ്പീൽ നൽകി. കേസിൽ പൊലീസ് കുറ്റപത്രം നല്‍കിയത് മറച്ചുവച്ചാണ് പ്രതി ജാമ്യം നേടിയതെന്ന് പൊലീസ് സമർപ്പിച്ച അപ്പീലിൽ പറയുന്നു. ഈ വർഷം ജനുവരി എട്ടിനാണ് പ്രതി അറസ്റ്റിലായത്. ഏപ്രിൽ 1 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാല്‍ മെയ്‌ 12നാണ് ഹൈകോടതി പ്രതിക്ക് ജാമ്യം നൽകിയത്.

Tags:    
News Summary - Rape case accused got baul form highcout-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.