സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി കണ്ണൂർ സ്വദേശിനിയായ യുവതി. അഭിഭാഷകക്കൊപ്പം എത്തി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്ക് യുവതി പരാതി നൽകി.

10 വർഷം മുമ്പ് സിനിമാ ഗാനരചയിതാവിൻെറ കൊച്ചി പുതുക്കലവട്ടത്തുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്താണ് വിളിച്ചുവരുത്തിയത്.

അന്ന് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ, പീഡന ദൃശ്യങ്ങൾ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു.

തന്നെ ഇത്രയധികം പീഡിപ്പിച്ച വ്യക്തിയാണല്ലോ ആക്രമിക്കപ്പെട്ട നടിയുടെ നീതിക്കായി ചാനലുകളിൽ എത്തി ഇപ്പോൾ ധാർമികത പറയുന്നത് എന്ന് മനസ്സിലാക്കിയതോടെയാണ് കേസ് നൽകാൻ തീരുമാനിച്ചതെന്ന് പരാതിയിൽ പറ‍യുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലോടെയാണ് ബാലചന്ദ്രകുമാർ വാർത്താ കേന്ദ്രമായത്. വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതോടെ ദിലീപ് മുൻകൂർ ജാമ്യഹരജിയുമായി ഹൈകോടതിയെ സമീപിച്ചു. തിങ്കളാഴ്ച രാവിലെ ദിലീപ് അടക്കം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയും. ഒ​രാ​ളെ കൊ​ല്ലു​മ്പോ​ൾ തെ​ളി​വി​ല്ലാ​തെ എ​ങ്ങ​നെ ത​ട്ട​ണ​മെ​ന്ന്​ ദി​ലീ​പ് സ​ഹോ​ദ​ര​ൻ അ​നൂ​പി​നോ​ട്​​ പ​റ​യു​ന്ന​തി​ന്‍റെ ശ​ബ്​​ദ​രേ​ഖ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും അ​ത്​ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നും സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    
News Summary - rape case against director Balachandra Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.