മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന്​ ഇരട്ട ജീവപര്യന്തം

പത്തനംതിട്ട: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന്​ ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും. കൂടാതെ വിവിധ വകുപ്പുകളിലായി 11 വർഷം കഠിനതടവും 20,000 രൂപ പിഴയും പത്തനംതിട്ട പോക്​സോ ​പ്രത്യേക കോടതി സ്​പെഷൽ ജഡ്​ജി എൻ. ഹരികുമാർ വിധിച്ചു. കോന്നിയിൽ വാടകക്ക്​ താമസിക്കുന്ന പ്രതി മകളെ ഏഴാം ക്ലാസ്​ മുതൽ 2016 നവംബറിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്നതുവരെ പലതവണ ബലാത്സംഗം ചെയ്​തു എന്നതാണ്​ കേസിനാസ്​പദമായ സംഭവം. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത്​ ചെയ്​ത കൃത്യം പുറത്ത്​ പറഞ്ഞാൽ കൊന്നുകളയുമെന്ന്​ മകളെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു.

സ്​കൂളിൽ കൗൺസലിങ്​ നടത്തിയപ്പോൾ പെൺകുട്ടി കൗൺസലറോട്​ വെളിപ്പെടുത്തിയതോടെയാണ്​ സംഭവം പുറംലോകം അറിയുന്നത്​. തുടർന്ന്​ ചൈൽഡ്​ വെൽഫെയർ കമ്മിറ്റി ഇട​െപട്ട്​ സംഭവം പൊലീസിൽ അറിയിക്കുകയും പെൺകുട്ടിയെ സുരക്ഷിതമായ സ്​ഥലത്തേക്ക്​ മാറ്റിപാർപ്പിക്കുകയും ചെയ്​തു. കോന്നി പൊലീസ്​ സബ്​ ഇൻസ്​പെക്​ടർ രാജ​േഗാപാൽ രജിസ്​റ്റർ ചെയ്​ത കേസിൽ ഇൻസ്​പെക്​ടർ ഒാഫ്​ പൊലീസ്​ ആർ. ജോസിനായിരുന്നു അന്വേഷണ ചുമതല.

Tags:    
News Summary - Rape : Convict sentenced for 11 years - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.