കൊച്ചി: അനുമതിയില്ലാത്ത ശാരീരികബന്ധം മാത്രമല്ല, ലൈംഗിക താൽപര്യത്തോടെ സ്ത്രീശരീരത്തിൽ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമാെണന്ന് ഹൈകോടതി. വിചാരണ കോടതി വിധിച്ച ആജീവനാന്ത തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി സന്തോഷ് നൽകിയ അപ്പീൽ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം.
ഇയാൾക്കെതിരായ പോക്സോ കുറ്റം റദ്ദാക്കിയ ൈഹകോടതി, ബലാത്സംഗക്കുറ്റം ശരിവെച്ച് ആജീവനാന്ത തടവ് ജീവപര്യന്തമായി കുറച്ചു. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 375 പ്രകാരം അനുമതിയില്ലാതെ ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതാണ് ബലാത്സംഗമെന്നും അത്തരം ശാരീരിക ബന്ധമുണ്ടായില്ലെന്നും ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.
എന്നാൽ, സ്ത്രീശരീരത്തിൽ അനുമതിയില്ലാതെ നടത്തുന്ന ഏത് പ്രവൃത്തിയും ബലാത്സംഗമായതിനാൽ പ്രതി ചെയ്ത കൃത്യം ഈ കുറ്റത്തിെൻറ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കി.
പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച തെളിവുകളൊന്നും നൽകാത്ത സാഹചര്യത്തിൽ പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം അംഗീകരിച്ചാണ് ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കിയത്. ഇക്കാര്യത്തിൽ പ്രോസിക്യൂഷന് പറ്റിയ വീഴ്ച ദൗർഭാഗ്യകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.