െകാല്ലം: അമിതവേഗത്തിൽ കാറോടിച്ച വനിത ഡോക്ടർ ദേശീയപാതയിൽ ഭീതിപരത്തി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. േദശീയപാതയിൽ മേവറം ഭാഗത്തുനിന്ന് കൊല്ലേത്തക്ക് വരികയായിരുന്ന േഡാക്ടറുടെ ആഡംബര കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു. ആദ്യം മാരുതി കാറിലിടിച്ചശേഷം മുന്നോട്ടുപോയ കാർ എതിരെ വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തി. ബൈക്ക് യാത്രികർ നിലത്തുവീെണങ്കിലും ഡോക്ടർ കാർ നിർത്തിയില്ല. പിന്നീട് മറ്റൊരു ബൈക്കിലും ഇടിച്ചു.
ഇതിനിടെ ആദ്യം ഇടിച്ച മാരുതി കാറിലെയും ബൈക്കിലെയും യാത്രക്കാർ പിന്നാലെയെത്തി കാർ വളഞ്ഞു. ഇതോടെ ബൈക്ക് യാത്രക്കാർക്കുേനരെ ഇവർ കൈയേറ്റത്തിനും ശ്രമിച്ചു. നാട്ടുകാർ തടിച്ചുകൂടിയതോടെ കൺട്രോൾ റൂം പൊലീസും ഇൗസ്റ്റ് െപാലീസും സ്ഥലത്തെത്തി. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ പിങ്ക് െപാലീസ് സ്ഥലത്തെത്തി ഇൗസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് ൈവദ്യപരിശോധനക്കായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മദ്യലഹരിയിലായിരുന്നു ഇവർ വാഹനം ഒാടിച്ചിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, മദ്യപിച്ചതായി അറിയില്ലെന്നും വൈദ്യപരിശോധനക്ക് ശേഷമേ ഇത് സ്ഥിരീകരിക്കാനാവൂവെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെേനരം ഗതാഗതതടസ്സമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.