തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും നിർത്തിവെച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻ.ഐ.സിക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടി വരുന്നതിനാലാണ് നിർത്തിവച്ചതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
റേഷൻ വിതരണം എല്ലാ കാർഡുകാർക്കും സാധാരണ നിലയിൽ നടക്കും. സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി എൻ.ഐ.സിയും ഐ.ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിങ് ചെയ്യുന്നതിന് ആവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
തുടർച്ചയായുണ്ടാകുന്ന സർവർ തകരാറിനെ തുടർന്ന് മസ്റ്ററിങ് ഒറ്റ ഘട്ടമായി പൂർത്തിയാക്കുന്നതിനു പകരം ഘട്ടം ഘട്ടമായി നടത്താൻ സർക്കാർ ശ്രമം ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്നും നാളെയും മഞ്ഞ കാർഡുകാർക്ക് മാത്രം മസ്റ്ററിങ് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.