ഭക്ഷ്യസുരക്ഷ: അന്ത്യോദയ, ബി.പി.എല്ലുകാര്‍ മുന്‍ഗണനാ പട്ടികയില്‍

തൃശൂര്‍: അന്ത്യോദയ റേഷന്‍ കാര്‍ഡ് ഉടമകളെയും നിലവിലെ ബി.പി.എല്‍ പട്ടികയിലെ പകുതിയില്‍ അധികംപേരെയും ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷ പദ്ധതി ഗുണഭോക്താക്കളുടെ മുന്‍ഗണനാ പട്ടിക തയാറായി. റേഷന്‍ കാര്‍ഡ് ഉടമകള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കേന്ദ്രമാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് അര്‍ഹരെ കണ്ടത്തെിയത്. അതേസമയം, സംസ്ഥാനതലത്തില്‍ തയാറാക്കിയ പട്ടികയില്‍നിന്ന് നിലവില്‍ റേഷന്‍ വസ്തുക്കള്‍ ലഭിക്കുന്നവര്‍ തഴയപ്പെടാനും സാധ്യതയുണ്ട്.

വര്‍ഷങ്ങള്‍ നീണ്ട സാഹസത്തിനൊടുവില്‍ താലൂക്കുതലത്തില്‍ തയാറാക്കിയ മുന്‍ഗണനാ പട്ടിക റദ്ദാക്കിയാണ് പുതിയത് തയാറാക്കിയത്. താലൂക്കുതല പട്ടികയില്‍ അര്‍ഹര്‍ ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ കടന്നുകൂടുകയും ചെയ്തിരുന്നു. ഈ പട്ടിക അടിസ്ഥാനമാക്കി നിലവിലെ റേഷന്‍ വിതരണവും കൂടി പരിഗണിച്ച് ഭക്ഷ്യവകുപ്പ് മുഖ്യ കാര്യാലയത്തില്‍ നിന്നാണ് പുതിയ പട്ടിക തയാറാക്കിയത്. താലൂക്കുതലത്തില്‍ ഗ്രാമങ്ങളില്‍ 52 ശതമാനവും പട്ടണങ്ങളില്‍ 39ഉം എന്ന കേന്ദ്ര അനുപാതമാണ് സംസ്ഥാനതലത്തിലേക്ക് പട്ടിക പുതുക്കാന്‍ കാരണം. ആര്‍ക്കും അവസരം നഷ്ടപ്പെടാത്ത രീതിയില്‍ പട്ടിക തയാറാക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് അര്‍ഹര്‍ കുറഞ്ഞ താലൂക്കിലേക്ക് അര്‍ഹര്‍ അധികമുള്ള താലൂക്കിലെ ഉടമകള്‍ക്ക് അവസരം ലഭിക്കും. ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ റേഷന്‍ വിതരണം ഓണ്‍ലൈന്‍ ആയതിനാലും ബയോമെട്രിക് രേഖ അടക്കം ഉടമയെ തിരിച്ചറിയാന്‍ സംവിധാനം ഒരുക്കിയതിനാലും സംസ്ഥാനത്തിന്‍െറ ഏതുഭാഗത്തും ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനാകും. എന്നാല്‍, ഇതിന് റേഷന്‍കടകളുടെ കമ്പ്യൂട്ടര്‍വത്കരണം സാധ്യമാക്കണം.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ താലൂക്കുകളില്‍ പട്ടിക അച്ചടിയിലാണ്. പദ്ധതിയുമായും റേഷന്‍കാര്‍ഡ് പുതുക്കലുമായി സി-ഡിറ്റിന് പണം നല്‍കാനുള്ളതിനാല്‍ പ്രാദേശികമായാണ് അച്ചടി. ചൊവ്വാഴ്ച വൈകീട്ടോടെ പൂര്‍ത്തിയാകും. റേഷന്‍കടകള്‍, പഞ്ചായത്ത് ഓഫിസ്, വില്ളേജ് ഓഫിസ്, താലൂക്ക് സപൈ്ളസ് ഓഫിസ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. പട്ടിക  www.civilsupplieskerala.gov.in ഓണ്‍ലൈനിലും ലഭ്യമാകും. കഴിഞ്ഞമാസം 30നും തുടര്‍ന്ന് ഈമാസം അഞ്ചിനും പട്ടിക പുറത്തിറക്കുമെന്ന് അറിയിച്ചുവെങ്കിലും വൈകുകയായിരുന്നു.

കേന്ദ്രം റേഷന്‍വിഹിതം വെട്ടിക്കുറച്ചതോടെ നവംബറില്‍ പദ്ധതിയില്‍ അംഗമാകാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ തീര്‍ക്കാന്‍ തീരുമാനമായത്. പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ഈമാസം 30വരെ സ്വീകരിക്കും. പരാതികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ റേഷന്‍ ഇന്‍സ്പെക്ടര്‍ കണ്‍വീനറും പഞ്ചായത്ത് സെക്രട്ടറി ചെയര്‍മാനും വില്ളേജ് ഓഫിസറും സി.ഡി.എസ് ചെയര്‍മാനും അംഗങ്ങളുമായ പരിശോധനാ സമിതി തീര്‍പ്പുകല്‍പിക്കും.

Tags:    
News Summary - ration card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.