തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകൾ അടച്ചിട്ട് നടത്തിയ സമരം വ്യാപാരികൾ പിൻവലിച്ചു. ചൊവ്വാഴ്ച മന്ത്രിമാരായ പി. തിലോത്തമൻ, തോമസ് ഐസക് എന്നിവരുമായി റേഷൻസംഘടനപ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണിത്. റേഷൻവ്യാപാരികൾക്ക് ഇടക്കാലാശ്വാസം അനുവദിക്കാനും സർക്കാർ മേയ് 20നകം വ്യാപാരികൾക്കുള്ള ജീവനപര്യാപ്തവേതനം സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ‘മാധ്യമ’േത്താട് പറഞ്ഞു. സമരം ഒത്തുതീർപ്പായതോടെ േമയ് മുതലുള്ള റേഷൻസാധനങ്ങൾ ഏറ്റെടുക്കുമെന്നും എന്നാൽ ഉറപ്പുപാലിക്കുംവരെ റേഷൻകാർഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ പങ്കെടുക്കില്ലെന്നും അവർ അറിയിച്ചു.
ജീവനപര്യാപ്തവേതനം അനുവദിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ഭക്ഷ്യഭദ്രതനിയമം കാര്യക്ഷമമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് േമയ് ഒന്നുമുതൽ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ റേഷൻകടകൾ അടച്ചിടാൻ തീരുമാനിച്ചത്. 90 ശതമാനം വ്യാപാരികളും ഉൾക്കൊള്ളുന്ന സംഘടനയായതിനാൽ മേയിലെ റേഷൻ വിതരണം മുടങ്ങുമെന്നായതോടെയാണ് സമരക്കാരുമായി ചർച്ചക്ക് തയാറായത്.
ഏപ്രിൽ 25ന് വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നെങ്കിലും ഇടക്കാലാശ്വാസത്തിൽ തട്ടി ചർച്ച പാളുകയായിരുന്നു. കഴിഞ്ഞ നവംബർ ഒന്നുമുതൽ േമയ് വരെ വ്യാപാരികൾതന്നെ റേഷൻസാധനങ്ങൾ എഫ്.സി.ഐയിൽ നിന്ന് ഏറ്റെടുക്കുന്നതിനാൽ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ ട്രാൻസ്പോർട്ട് ചാർജായി 50 രൂപ ഇടക്കാലാശ്വാസം നൽകുമെന്നാണ് ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്.
എന്നാൽ, ഏപ്രിൽ 25ന് ചേർന്ന യോഗത്തിൽ ഈ തീരുമാനത്തിൽ നിന്ന് ഭക്ഷ്യവകുപ്പ് പിന്മാറി. ഇടക്കാലാശ്വാസം അനുവദിക്കാൻ കഴിയില്ലെന്ന് ഭക്ഷ്യമന്ത്രി വ്യാപാരികളെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ ഒരുവിഭാഗം വ്യാപാരികൾ തീരുമാനിച്ചത്. ചൊവ്വാഴ്ച സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ ഇടക്കാലാശ്വാസം സോൺ അടിസ്ഥാനത്തിൽ അനുവദിക്കാമെന്ന് ധനവകുപ്പ് അറിയിച്ചെങ്കിലും വ്യാപാരികൾ എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.