കന്യാസ്ത്രീകൾക്ക്​ റേഷൻ: നടപടി ആരംഭിച്ചതായി ഭക്ഷ്യവകുപ്പ്

പാലാ: കേരളത്തിലെ കന്യാസ്ത്രീകൾക്കു റേഷൻ കാർഡും റേഷനും ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ, മാണി സി കാപ്പൻ എം.എൽ.എയെ അറിയിച്ചു. ഇത്​ സംബന്ധിച്ച്​ ജൂണിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമന് മാണി സി. കാപ്പൻ നിവേദനം നൽകിയിരുന്നു.

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയതിൻറെ ഭാഗമായി വെൽഫെയർ സ്കീം പ്രകാരം അനുവദിച്ചിരുന്ന റേഷൻ പെർമിറ്റുകൾ നിർത്തലാക്കിയിരുന്നു. എന്നാൽ, അപ്രകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ടൈഡ് ഓവർ വിഹിതത്തിൽ നിന്നും റേഷൻ ലഭ്യമാകുന്നതിന് ഭക്ഷ്യവകുപ്പ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീകളാണെന്നതിൻറെ പേരിൽ വിവേചനം പാടില്ലെന്ന്​ മാണി സി കാപ്പൻ പറഞ്ഞു.

Tags:    
News Summary - Ration for nuns: Food department says action has been initiated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.